india-

ലണ്ടൻ: ഏകദിന ക്രിക്കറ്റ് റാങ്കിംഗിൽ ഇംഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തി. ലോകകപ്പിലെ മികച്ച പ്രകടനമാണ് ഇന്ത്യയെ ഒന്നാമതെത്തിച്ചത്. 123 പോയിന്റോടെ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ 122 പോയിന്റുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു.

ലോകകപ്പിലെ പരാജയങ്ങളാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ന്യൂസിലാൻഡാണ് മൂന്നാം സ്ഥാനത്തുള്ളത്. ആസ്ട്രേലിയ നാലം സ്ഥാനത്ത് നിലയുറപ്പിച്ചപ്പോൾ ദക്ഷിണാഫ്രിക്ക അഞ്ചാം സ്ഥാനത്തെത്തി.