pakistan

ബർമിംഗ് ഹാം: ന്യൂസിലൻഡിനെതിരായ ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാന് ആറ് വിക്കറ്റിന്റെ ജയം. നാല് വിക്കറ്റ് നഷ്ടമായ പാകിസ്ഥാൻ ബാബറിന്റെ 101(127) സെഞ്ച്വറി തിളക്കത്തോടെയാണ് വിജയം സ്വന്തമാക്കിയത്. അൻപത് ഓവറിൽ 237 റൺസെടുത്ത ന്യൂസിലാൻഡിന് പാകിസ്ഥാൻ ബാറ്റിംഗ് നിരയോട് പിടിച്ചു നിൽക്കാനായില്ല. ആറാം വിക്കറ്റിൽ ജെയിംസ് നീഷവും കോളിൻഡി ഗ്രാൻഡ് ഹോമും കൂട്ടിച്ചേർത്ത 132 റൺസാണ് ന്യൂസിലാൻഡിന് തുണയായത്. പാകിസ്ഥാന് വേണ്ടി ഹാരിസ് സൊഹൈൽ 68 (76), മുഹമ്മദ് ഹഫീസ് 32(50) മികച്ച പ്രകടനം കാഴ്ചവച്ചു.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷഹീൻ ഷാ അഫ്രീദിയും ഓരോ വിക്കറ്റ് സ്വന്തമാക്കിയ മുഹമ്മദ് ആമിറും ഷദാബ് ഖാനും ചേർന്നാണ് കിവീസിന്റെ ബാറ്റിംഗ് നിരയെ പ്രതിസന്ധിയിലാക്കിയത്. 10 ഓവറിൽ മൂന്നെണ്ണം മെയ്ഡനാക്കിയ ഷഹീൻ ഷാ 28 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്.

ഇന്നിംഗ്സിലെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഗപ്ടിലിനെ (5) ക്ളീൻ ബൗൾഡാക്കി മുഹമ്മദ് ആമിറാണ് ആക്രമണം തുടങ്ങിയത്. ഏഴാം ഓവറിൽ ഷഹീൻ ഷാ മൺറോയെ (12) ഹാരിസ് സൊഹൈലിന്റെ കൈയിലെത്തിച്ചു. ഒൻപതാം ഓവറിൽ ടെയ്ലറെ (3)യും 13-ാം ഓവറിൽ ലതാമിനെയും (1) ഷഹീൻഷാ സർഫോസിന്റെ കൈയിലെത്തിച്ചു. ഇതോടെ കിവീസ് 46/4 എന്ന നിലയിലായി.