sherin-mathew

വാഷിംഗ്ടൺ: മൂന്ന് വയസുകാരിയായ ഷെറിൻ മാത്യൂസ് കൊല്ലപ്പെട്ട കേസിൽ വളർത്തച്ഛൻ വെസ്ലി മാത്യൂസിന് ജീവപര്യന്തം. കൊലക്കുറ്റമാണ് ഇയാൾക്കെതിരെ കോടതി ചുമത്തിയിരിക്കുന്നത്. മുപ്പത് വർഷത്തിന് ശേഷം മാത്രമേ പരോൾ ലഭിക്കുകയുള്ളു. കേസിൽ വളർത്തമ്മ സിനിയെ പതിനഞ്ച് മാസത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം മോചിപ്പിച്ചിരുന്നു.

മലയാളിയായ വെസ്ലി മാത്യൂസും ഭാര്യ സിനിയും ബീഹാറിൽ നിന്നാണ് ഷെറിൻ മാത്യൂസിനെ ദത്തെടുത്തത്. 2017ഒക്ടോബർ ഏഴിന് ഷെറിനെ ടെക്‌സസ് റിച്ചാർഡ്‌സണിലുള്ള വീട്ടിൽ നിന്ന് കാണാതായി. പാൽ കുടിക്കാത്തതിനാൽ വീടിന് പുറത്ത് നിർത്തിയ കുട്ടിയെ കാണാതായെന്ന് കാട്ടി ദമ്പതികൾ പൊലീസിൽ പരാതി നൽകി.രണ്ടാഴ്ചയ്ക്ക് ശേഷം കുട്ടിയുടെ മൃതദേഹം കലുങ്കിനടിയിൽ നിന്ന് പുഴുവരിച്ച നിലയിൽ കണ്ടെത്തി. പിന്നീട് പാൽ തൊണ്ടയിൽ കുടുങ്ങിയാണ് ഷെറിൻ മരിച്ചതെന്ന് ദമ്പതികൾ മൊഴി നൽകി.

ഭയം കൊണ്ടാണ് പിന്നീട് കുഞ്ഞിന്റെ മൃതദേഹം ഒളിപ്പിച്ചതെന്ന് വെസ്ലി കോടതിൽ പറഞ്ഞു .മൃതദേഹം ഒളിപ്പിക്കാനായി കലുങ്കിനടുത്ത് എത്തിയപ്പോൾ അതിനകത്തേയ്ക്ക് കയറുമ്പോൾ വിഷമുള്ള പാമ്പ് തന്നെ കടിക്കട്ടെയെന്ന് ഒരു നിമിഷം ആഗ്രഹിച്ചെന്നും ഇയാൾ പറഞ്ഞു.