ഗൾഫിൽ നിന്നും നാട്ടിലെത്തുന്ന പ്രവാസിയിൽ നിന്നും ഒരു ശരാശരി മലയാളി അന്നും ഇന്നും ആഗ്രഹിക്കുന്നത് ഒരു ചെറിയ കുപ്പി കോടാലി തൈലമോ ടൈഗർ ബാമോ ആവും. വേദനകളുടെ അവസാന വാക്കാണ് മലയാളിക്ക് ഇതു രണ്ടും. ഒരു കാലത്ത് ഗൾഫ്കാരനിൽ നിന്നും മാത്രം ലഭിച്ചിരുന്ന ഈ അമൂല്യവസ്തുക്കൾ ആഗോളവത്കരണത്തിന്റെ ഭാഗമായി അടുത്തുള്ള ഷോപ്പിലും ഇന്ന് ലഭ്യമാണ്. പക്ഷേ ഗൾഫിൽ നിന്നും വരുന്ന ടൈഗർ ബാമിന് വീര്യം കൂടുമെന്നാണ് മലയാളിയുടെ പക്ഷം. തറയിൽ വീണാലും പൊട്ടാത്ത കട്ടി ചില്ലുകുപ്പിയിൽ സ്വർണനിറമുള്ള മൂടിയും, വേദനയ്ക്ക് നേരെ കുതിച്ച് ചാടാനൊരുങ്ങുന്ന കടുവയുടെ ചിത്രവും മലയാളിയുടെ മനസിലെ നൊസ്റ്റുവായ ഓർമകളാണ്.
അറുപത്തിയാറ് ലക്ഷത്തോളം യൂണിറ്റുകളാണ് ഒരു വർഷം കമ്പനി വിറ്റഴിക്കുന്നത്. വേദനയ്ക്ക് ശമനമേകുന്ന ടൈഗർ ബാം നിർമ്മിക്കുന്ന ഫാക്ടറി കാഴ്ചകൾ കാണാം