dandruff

മുടി കൊഴിച്ചിലിന്റെ ഒരു പ്രധാന കാരണമാണ് താരൻ. കൂടാതെ തലയിൽ ചൊറിച്ചിലുണ്ടാകാനും ഇത് കാരണമാകും. കൂടുതലായി താരനുണ്ടായാൽ അത് പുരികത്തിലേക്കും കക്ഷത്തിലേക്കുപമൊക്കെ വ്യാപിക്കും. പോഷകാഹാര കുറവ്, മരുന്നുകളുടെ പാർശ്വഫലങ്ങൾ, മാനസിക സമ്മർദം, മുടി കഴുകുന്നതിലെ പ്രശ്‌നങ്ങൾ (കൃത്യമായ ഇടവേളകളിൽ മുടി കഴുകണം.)എന്നിങ്ങനെ തലയിൽ താരൻ ഉണ്ടാകാൻ നിരവധി കാരണങ്ങളുണ്ട്. മാർക്കറ്റിൽ താരനകറ്റാൻ ധാരാളം ഷാംപുകൾ ലഭ്യമാണെങ്കിലും അതിന് പാർശ്വഫലങ്ങളുണ്ടാകുമോയെന്ന് ഭയന്ന് പലരും വാങ്ങാറില്ല. എന്നാൽ വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് താരൻ എന്ന വില്ലനെ നമുക്ക് ഇല്ലായ്മ ചെയ്യാം. ഇതാ ചില പൊടിക്കൈകൾ...

വെളിച്ചെണ്ണയിലോ അല്ലെങ്കിൽ തൈരിലോ വേപ്പിലയുടെ നീര് ചേർത്ത് തലയിൽ തേക്കുക.

മുട്ടയുടെ മഞ്ഞ തലയോട്ടിയിൽ നന്നായി മസാജ് ചെയ്യുക. അരമണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപു തേച്ച് കഴുകിക്കളയാം.

കീഴാർനെല്ലി ചതച്ച് താളിയാക്കി തലയിൽ തേക്കുക

കാത്സ്യം,പ്രോട്ടീൻ, ഇരുമ്പ് എന്നിവയടങ്ങിയ ഭക്ഷണം കഴിക്കുക

ഒരു കപ്പ് വെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ ഉലുവ കുതിർത്ത് വയ്ക്കുക(12മണിക്കൂർ) ശേഷം അരച്ച് ഒരു ടിസ്‌പൂൺ തേൻ ചേർത്ത് തലയിൽ പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം

കടുക് അരച്ച് തലയിൽ തേക്കുക

സവാളയുടെ അല്ലെങ്കിൽ ചുവന്നുള്ളിയുടെ നീര് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. 15മിനിറ്റിന് ശേഷം കഴുകിക്കളയാം.

തെറ്റിപ്പൂവ്,വെറ്റില,തുളസിയില എന്നിവ ചതച്ചെടുത്ത് ഇത് വെളിച്ചണ്ണയിൽ ചേർത്ത് തലയിൽ തേക്കുക

വെളിച്ചെണ്ണയിൽ പച്ചകർപ്പൂരം ചേർത്ത് കാച്ചി തലയിൽ തേക്കുക

പെറുപയർപൊടി തൈരിൽ കലക്കി തേച്ചു കുളിക്കുക