ന്യൂഡൽഹി: ബോംബ് ഭീഷണിയെത്തുടർന്ന് എയർ ഇന്ത്യ വിമാനം ലണ്ടനിലെ സ്റ്റാൻഡ് സ്റ്റഡ് വിമാനത്താവളത്തിൽ ഇറക്കി. മുംബായിൽ നിന്ന് ന്യൂവാർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിംഗ് 777 വിമാനമാണ് തിരിച്ചിറക്കിയത്. ബോംബ് ഭീഷണിയെത്തുടർന്ന് വിമാനം ലണ്ടനിലിറക്കിയെന്ന വിവരം എയർ ഇന്ത്യ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
വിമാനത്തിൽ സുരക്ഷാ ഭീഷണിയുണ്ടെന്നറിഞ്ഞതിനെത്തുടർന്ന് ബ്രിട്ടീഷ് വ്യോമസേനയുടെ രണ്ട് യുദ്ധ വിമാനങ്ങൾ എയർ ഇന്ത്യയെ പിന്തുടർന്നതായി റിപ്പോർട്ട് ഉണ്ട്. രാവിലെ 10.15ഓടെയാണ് വിമാനത്താവളത്തിൽ വിമാനം ഇറക്കിയതെന്ന് സ്റ്റാൻഡ് സ്റ്റഡ് ട്വീറ്റ് ചെയ്തു. സുരക്ഷാ പരിശോധനയ്ക്കായി പ്രധാന ടെർമിനലിൽ നിന്നും മാറ്റി. അതേസമയം വിമാനത്തിൽ എത്ര യാത്രക്കാരുണ്ടായിരുന്നു എന്നതിനെപ്പറ്റി വ്യക്തതയില്ല.
— London Stansted Airport (@STN_Airport) June 27, 2019