മുംബയ്: ലെെംഗിക പീഡന പരാതിയിൽ ബിനോയ് കോടിയേരിയുടെ അറസ്റ്റ് കോടതി തിങ്കളാഴ്ച വരെ തടഞ്ഞു. തിങ്കളാഴ്ചവരെ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യരുതെന്ന് മുംബയ് കോടതി ഉത്തരവിട്ടു. ജാമ്യാപേക്ഷയിൽ യുവതിയുടെ വാദം വീണ്ടും കേൾക്കും. കൂടുതൽ വാദം കേൾക്കണമെന്ന യുവതിയുടെ അപേക്ഷ കോടതി അംഗീകരിച്ചു. മുംബയ് ദിൻഡോഷി സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പരാതിക്കാരിക്ക് സ്വകാര്യ അഭിഭാഷകനെ വയ്‌ക്കാമെന്നും കോടതി പറഞ്ഞു. ഭീഷണിയുണ്ടെന്ന യുവതിയുടെ വാദം കൂടി അംഗീകരിച്ചാണിത്.
ബിനോയ് കോടിയേരിക്കെതിരെ പീഡന പരാതിയിൽ യുവതി പുതിയ തെളിവുകൾ പുറത്തുവിട്ടിരുന്നു. തനിക്കും കുട്ടിക്കും ബിനോയ് വിസ അയച്ചതിന്റെ രേഖകളാണ് യുവതി പുറത്തുവിട്ടത്. സ്വന്തം ഇമെയിൽ ഐഡിയിൽ നിന്നാണ് ബിനോയ് യുവതിക്ക് ടൂറിസ്റ്റ് വിസ അയച്ച് നൽകിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു. യുവതിയുടെ ബിസിനസ് മെയിൽ ഐഡിയിലേക്കാണ് വിസ അയച്ചത്. 2015 ഏപ്രിൽ 21നാണ് ബിനോയ് വിസ അയച്ച് നൽകിയത്. വിസയ്ക്കൊപ്പം ദുബായ് സന്ദർശിക്കാൻ വിമാന ടിക്കറ്റുകളും ഇ-മെയിൽ വഴി അയച്ച് നൽകിയിട്ടുണ്ട്.