ഇന്നത്തെ പരീക്ഷ മാറ്റി
ഇന്ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2013ന് മുമ്പുള്ള അഡ്മിഷൻ മേഴ്‌സി ചാൻസ്) ഹിന്ദി 'പോയട്രി, കമ്മ്യൂണിക്കേറ്റീവ് ഹിന്ദി ആൻഡ് ട്രാൻസ്‌ലേഷൻ' പേപ്പറിന്റെ പരീക്ഷ മാറ്റി.
പുതുക്കിയ പരീക്ഷ തീയതി
ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ. മോഡൽ 2 ഫോറസ്ട്രി ആൻഡ് എൻവയോൺമെന്റൽ ഹിസ്റ്ററി, ആർക്കിയോളജി ആൻഡ് മ്യൂസിയോളജി പ്രോഗ്രാമുകളുടെ എൻവയോൺമെന്റൽ ഹിസ്റ്ററി, ഇൻട്രൊഡക്ഷൻ ടു ആർക്കിയോളജി (2017 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകൾ ജൂലായ് നാലിന് നടത്തും.
വൈവാവോസി
നാലാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് (സി.എസ്.എസ്. 2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി/ 2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവാവോസിയും ജൂലായ് നാലുമുതൽ നടക്കും.
പിഎച്ച്.ഡി.
2019ലെ പി.എച്ച്.ഡി പ്രവേശന പരീക്ഷയുടെ ഫലം വെബ്‌സൈറ്റിൽ.
റിസർച്ച് അസോസിയേറ്റ്
ബിസിനസ് ഇന്നവേഷൻ ആൻഡ് ഇൻക്യുബേഷൻ സെന്ററിൽ റിസർച്ച് അസോസിയേറ്റ് തസ്തികയിലേക്ക് ആറു മാസത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഇന്ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ജനറൽ വിഭാഗത്തിൽ ഒരൊഴിവാണുള്ളത്. മാസം 35000 രൂപയാണ് പ്രതിഫലം. ലൈഫ് സയൻസിന്റെ ഏതെങ്കിലും ബ്രാഞ്ചിലുള്ള പിഎച്ച്.ഡി.യാണ് യോഗ്യത. പ്രൊജക്ട് പ്രൊപ്പോസലുകൾ തയാറാക്കിയുള്ള പരിചയം അഭികാമ്യം. പ്രായം: 2019 ജൂൺ ഒന്നിന് 35 വയസ് (നിയമപരമായ ഇളവ് ലഭിക്കും). രാവിലെ 10ന് അസൽ രേഖകളുമായി സ്‌കൂൾ ഒഫ് ബയോസയൻസസിൽ എത്തണം. ഫോൺ: 9847901149.
സംവരണ സീറ്റൊഴിവ്
സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ എം.ബി.എ. പ്രോഗ്രാമിൽ എസ്.സി./എസ്.ടി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. ക്യാറ്റ്/ സിമാറ്റ്/ കെമാറ്റ് യോഗ്യതയുള്ളവർ അസൽ രേഖകളുമായി ജൂലായ് രണ്ടിന് രാവിലെ 9.30ന് നേരിട്ട് എത്തണം. ഫോൺ: 04812732288.
സ്‌പോട്ട് അഡ്മിഷൻ
ഡോ. കെ.എൻ. രാജ് സെന്റർ ഫോർ പ്ലാനിംഗ് ആൻഡ് സെന്റർ സ്റ്റേറ്റ് ഫിനാൻസ് റിലേഷൻസിൽ എം.എ. ഇക്കണോമിക്‌സ് പ്രോഗ്രാമിൽ എസ്.ടി. വിഭാഗത്തിൽ ഒഴിവുള്ള സീറ്റിലെ സ്‌പോട്ട് അഡ്മിഷനുള്ള ഇന്റർവ്യൂ ജൂലായ് ഒന്നിന് രാവിലെ 10ന് കെ.എൻ. രാജ് സെന്റർ ഡയറക്ടറുടെ ഓഫീസിൽ നടക്കും.
സൂക്ഷ്മപരിശോധന
മൂന്നാം സെമസ്റ്റർ ബി.കോം. സപ്ലിമെന്ററി സി.ബി.സി.എസ്.എസ്, ഒക്‌ടോബർ 2018 പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ജൂലായ് ഒന്ന്, രണ്ട് തീയതികളിൽ സിൽവർ ജൂബിലി പരീക്ഷഭവനിലെ 225ാം നമ്പർ മുറിയിലെ ഇ.ജെ. IV സെക്ഷനിൽ തിരിച്ചറിയൽ കാർഡ്/ ഹാൾടിക്കറ്റ് സഹിതം എത്തണം.
പരീക്ഷാഫലം
മൂന്നാം വർഷ ബി.ഫാം (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലായ് 10 വരെ അപേക്ഷിക്കാം.
നാല്, ആറ് സെമസ്റ്റർ ബി.ബി.എ., ബി.സി.എ., ബി.ബി.എം., സി.ബി.സി.എസ്.എസ്. (മോഡൽ മൂന്ന് 2013ന് മുമ്പുള്ള അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലായ് എട്ടുവരെ അപേക്ഷിക്കാം.
ഹാൾടിക്കറ്റ്
സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്ന പ്രിലിംസ് കം മെയിൻസ് പരിശീലന പരിപാടിയിലേക്കുള്ള പ്രവേശനപരീക്ഷയുടെ ഹാൾടിക്കറ്റ് ലഭിക്കാത്തവർ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടണമെന്ന് ഡയറക്ടർ അറിയിച്ചു. 30നാണ് പ്രവേശന പരീക്ഷ. ഇമെയിൽ: mgucivilservice@gmail.com