world-cup-live

മാഞ്ചസ്റ്റർ: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് 269 റൺസ് വിജയലക്ഷ്യം. ക്യാപ്ടൻ വിരാട് കൊഹ്ലിയുടെയും (72) ധോണിയുടെയും (56) അർദ്ധ സെഞ്ച്വറി ഇന്ത്യയ്ക്ക് തുണയായി. അവസാനം ക്രീസിലിറങ്ങിയ ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗും ഇന്ത്യൻ സ്കോർ ബോർഡ് ഉയർത്തി. വെസ്റ്റ് ഇൻഡീസ് ബൗളർമാരോട് തുടക്കത്തിൽ ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് പിടിച്ചു നിൽക്കാനായില്ല. ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമ (18), കെ.എൽ. രാഹുൽ (18), വിജയ്​ശങ്കർ (14), കേദാർ ജാദവ് (7), ഹാർദിക് പാണ്ഡ്യ (46) എന്നിവർ സ്കോർ ചെയ്തു. വെസ്റ്റ് ഇൻഡീസിനായി കെമർ റോച്ച് മൂന്നും ജെസൺ ഹോൾഡർ രണ്ടും കോട്റെൽ രണ്ടും വിക്കറ്റ് വീഴ്ത്തി.

കഴിഞ്ഞ മൽസരത്തിൽ അഫ്ഗാനെതിരെ കളിച്ച അതേ ടീമുമായാണ് ഇന്ത്യ കളത്തിലറങ്ങിയത്. അതേസമയം, വിൻഡീസ് നിരയിൽ സുനിൽ ആംബ്രിസ് ലോകകപ്പ് അരങ്ങേറ്റം കുറിക്കും. പരിക്കേറ്റു ടീമിനു പുറത്തായ ആന്ദ്രെ റസ്സലിനു പകരമാണ് ആംബ്രിസ് ടീമിലെത്തിയത്. ഫാബിയൻ അലനും ടീമിലുണ്ട്.