1. പീഡന പരാതിയിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി. ഇരു വിഭാഗത്തിന്റേയും വാദം കേട്ട ശേഷം തിങ്കളാഴ്ച വിധി പറയാം എന്ന് മുംബയ് ദിൻദോഷി സെഷൻസ് കോടതി. ബിനോയിയെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുത് എന്നും കോടതി. ബിനോയ്ക്ക് ജാമ്യം നൽകരുത് എന്ന് പ്റോസിക്യൂഷൻ. പരാതിക്കാരിയുടെ മൊഴികളിൽ വൈരുദ്ധ്യം. പണം തട്ടുകയാണ് യുവതിയുടെ ലക്ഷ്യമെന്നും തന്റെ മകനെ കൊല്ലുമെന്ന് യുവതി ഭീഷണിപ്പെടുത്തി എന്നും ബിനോയ് കോടിയേരി
2. കോടതിയിൽ സ്വകാര്യ അഭിഭാഷകനെ അനുവദിക്കണം എന്ന ആവശ്യവുമായി പരാതിക്കാരി. ബിനോയ്ക്ക് എതിരെ കൂടുതൽ തെളിവുകൾ യുവതി കോടതിയിൽ ഹാജരാക്കി. യുവതിക്കും കുഞ്ഞിനും ബിനോയ് ടൂറിസ്റ്റ് വിസ അയച്ചു കൊടുത്തിരുന്നു. ബിനോയിയുടെ ഇ-മെയിലിൽ നിന്ന് യുവതിയുടെ മെയിലിലേക്കാണ് വിസ അയച്ചു കൊടുത്തത് 2015 ഏപ്റിൽ 21ന്. ദുബായിലേക്കുള്ള വിമാന ടിക്കറ്റ് അയച്ചു കൊടുത്തത്. ബിനോയിയുടെ അച്ഛൻ മുൻ മന്ത്റി ആണെന്ന വിവരം മറച്ചു വച്ചു എന്നും യുവതി. വാദങ്ങൾ എഴുതി നൽകാൻ യുവതിയുടെ അഭിഭാഷകൻ കോടതി നിർദ്ദേശം
3. പീരുമേട് കസ്റ്റഡി മരണത്തിൽ കുറ്റം ചെയ്തിട്ടുള്ള ആരെയും സംരക്ഷിക്കില്ലെന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റ. പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായോ എന്ന് പ്റത്യേകം പരിശോധിക്കും എന്നും ആവശ്യമെങ്കിൽ പ്റോസിക്യൂഷൻ നടപടിയുമായി മുന്നോട്ടു പോകുമെന്നും ഡി.ജി.പി. വ്യക്തമാക്കി. കസ്റ്റഡി മരണത്തിൽ 15 ദിവസത്തിനകം പ്റാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ ക്റൈംബ്റാഞ്ച് എ.ഡി.ജി.പിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ലോക്നാഥ് ബെഹ്റ
4. അതേസമയം, സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായ രാജ്കുമാറിനെ ജയിലിൽ എത്തിച്ചത് സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ആയിരുന്നു എന്ന് ജയിൽ സൂപ്റണ്ട്. രണ്ടുകാലുകളും നീരുവച്ചു വീങ്ങി ഇരുന്നതായും പൊലീസുകാർ താങ്ങി എടുത്താണ് രാജ്കുമാറിനെ ജയിലിൽ കൊണ്ടുവന്നത് എന്നും അദ്ദേഹം പറഞ്ഞു. പ്റതിയെ ഈ നിലയിൽ ജയിലിൽ പ്റവേശിപ്പിക്കാൻ കഴിയില്ലെന്ന് അറിയിച്ചിട്ടും അത് വകവെയ്ക്കാതെ പൊലീസുകാർ മടങ്ങിയെന്നും ജയിൽ സൂപ്റണ്ട് വ്യക്തമാക്കി.
5. എഴുന്നേൽക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ആയിരുന്നു രാജ്കുമാറെന്ന് ആദ്യം ചികിത്സിച്ച നെടുങ്കണ്ടം ആശുപത്റിയിലെ ഡോക്ടർമാർ പറഞ്ഞു. അയാൾ വല്ലാതെ ഭയപ്പെട്ടിരുന്നു എന്നും ഡോക്ടർമാർ പറഞ്ഞു. എറണാകുളം ക്റൈംബ്റാഞ്ച് ഐ.ജിയുടെ മേൽനോട്ടത്തിൽ ആണ് കേസിന്റെ അന്വേഷണം. ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശ പ്റകാരമാണ് ക്റൈം ബ്റാഞ്ച് പ്റത്യേക സംഘം കേസ് അന്വേഷിക്കുന്നത്. മരിച്ച രാജ് കുമാറിന്റെ സ്ഥാപനമായ ഹരിതാ ഫൈനാൻസിയേഴ്സിലും പീരുമേട് സബ് ജയിൽ, താലൂക്ക് ആശുപത്റി, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്റി എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ തെളിവെടുപ്പ് നടത്തും
6. സംസ്ഥാനത്ത് വിദ്യാർത്ഥികളെ ഇരയാക്കി മണി ചെയിൻ തട്ടിപ്പ് സംഘങ്ങൾ പ്റവർത്തിക്കുന്നത് അതീവ ഗൗരവമായി കാണുന്നു എന്ന് മുഖ്യമന്ത്റി പിണറായി വിജയൻ. ഇത്തരത്തിലുള്ള പുതിയ തട്ടിപ്പുകളെ കർശനമായി നേരിടും. വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് പൊലീസ് ജാഗ്റത പാലിക്കണം എന്നും മുഖ്യമന്ത്റി നിയമസഭയിൽ പറഞ്ഞു
7. പ്റളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് ധന സഹായത്തിന് അപേക്ഷിക്കാനുള്ള കാലാവധി നീട്ടില്ലെന്ന് റവന്യുമന്ത്റി. നിലവിൽ ജൂൺ 30 ആണ് ധനസഹായത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതിയെന്നും മന്ത്റി ഇ ചന്ദ്റശേഖരൻ നിയമസഭയെ അറിയിച്ചു. അൻവർ സാദത്ത് എം.എൽ.എയുടെ ശ്റദ്ധ ക്ഷണിക്കലിനായിരുന്നു മന്ത്റിയുടെ മറുപടി.
8. ആന്തൂറിലെ പ്റവാസി ആത്മഹത്യയിൽ പഞ്ചായത്ത് സെക്റട്ടറിയെ പ്റതിചേർത്തിട്ടില്ല എന്ന് ക്റൈംബ്റാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തുടരുക ആണ്. പഞ്ചായത്ത് സെക്റട്ടറിയെ പ്റതിചേർക്കാത്ത സാഹചര്യത്തിൽ ഇയാളുടെ മുൻജാമ്യം പ്റസക്തം അല്ലെന്ന് നിരീക്ഷിച്ച കോടതി ഹർജി തീർപ്പാക്കി
9. ഡൽഹി മെട്റോയിൽ സ്ത്റീകൾക്ക് സൗജന്യയാത്റ അനുവദിച്ചുള്ള അരവിന്ദ് കെജ്രിവാൾ സർക്കാർ തീരുമാനത്തിന് കേന്ദ്റസർക്കാരിന്റെ അനുമതിയില്ല. കേന്ദ്റമന്ത്റി ഹർദീപ് സിംഗ് പുരി ലോക്സഭയിലാണ് മെട്റോയിലെ സ്ത്റീകളുടെ സൗജന്യയാത്റയ്ക്ക് അനുമതി ഇല്ലെന്ന കാര്യം അറിഞ്ഞത്. നിലവിൽ മെട്റോയിൽ അർക്കും സൗജന്യയാത്റ അനുവദിക്കേണ്ടതില്ല എന്നാണ് കേന്ദ്റസർക്കാർ തീരുമാനം
10. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വായ്പ എടുത്ത് രാജ്യംവിട്ട നീരവ് മോദിയുടെ അക്കൗണ്ടുകൾ സ്വിറ്റസർലാൻഡ് സർക്കാർ മരവിപ്പിച്ചു. എൻഫോഴ്സ്‌മെന്റ് ഡയറക്റേ്ടറ്റിന്റെ അഭ്യർത്ഥന പ്റകാരമാണ് നടപടി. പി.എൻ.ബിയിൽ നിന്ന് 286 കോടി രൂപ നീരവ് മോദി സ്വിസ് ബാങ്കിലേക്ക് മാറ്റിയതായി ഇ.ഡി കണ്ടെത്തി ഇരുന്നു
11. കേന്ദ്റ ബഡ്ജറ്റ് അടുത്തമാസം അഞ്ചിന് അവതരിപ്പിക്കാൻ ഇരിക്കെ ധനമന്ത്റി നിർമ്മലാ സീതാരാമൻ മുൻ പ്റധാനമന്ത്റി മൻമോഹൻ സിംഗുമായി കൂടിക്കാഴ്ച നടത്തി. ബഡ്ജറ്റ് അവതരണം നടക്കുന്ന ദിവസം മൻമോഹനെ പാർലമെന്റിലേക്ക് ക്ഷണിക്കാൻ ആണ് നിർമല എത്തിയത് എന്നാണ് വിവരം.
12. രൂപത്തിലും ഭാവത്തിലും പ്റേക്ഷകരെ ഞെട്ടിച്ചിരിക്കുക ആണ് വിജയ് സേതുപതി. എസ്.പി ജാനനാഥൻ സംവിധാനം ചെയ്യുന്ന ലാഭം എന്ന ചിത്റത്തിനു വേണ്ടി ആണ് പുതിയ മേക്കോവർ. ചിത്റത്തിൽ പാക്കിരി എന്ന കർഷക നേതാവായാണ് വിജയ് സേതുപതി എത്തുന്നത്. രണ്ട് ഗെറ്റപ്പുകളിലാവും താരം പ്റത്യക്ഷപെടുക. ശ്റുതി ഹാസനാണ് നായിക. ജഗപതി ബാബു ആണ് ലാഭത്തിലെ വില്ലൻ
13. വിവാദങ്ങൾക്കിടയിലും നൂറ് കോടി ക്ലബ്ബും കടന്ന് മുന്നേറുകയാണ് ഷാഹിദ് കപൂർ നായകനായ കബീർ സിംഗ്. റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ടാണ് ചിത്റം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. ഷാഹിദ് കപൂർ നായകനായ ചിത്റത്തിൽ കെയ്റ അദ്വാനി ആണ് നായിക. ഇന്ത്യയിലാകെ 3123 കേന്ദ്റങ്ങളിലാണ് ചിത്റം റിലീസ് ചെയ്തത്.
|