rohit-sharma

മാഞ്ചസ്റ്റർ: ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് വിജയ ലക്ഷ്യം 269 റൺസ്. ആദ്യം പതറിയ ഇന്ത്യൻ ബാറ്റിംഗ് നിര പിന്നീട് സ്കോർ ബോർഡ് ഉയർത്തുകയായിരുന്നു. ഇതിനിടെ ഇന്നത്തെ രോഹിത് ശർമ്മ ഔട്ട് ആയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. രോഹിത് ശർമ്മ യഥാർത്ഥത്തിൽ ഔട്ടായിട്ടില്ലെന്നും അമ്പയർമാർ ചതിച്ചതാണെന്നുമാണ് ഇന്ത്യൻ ആരാധകർ വാദിക്കുന്നത്. ഒരു ഫോറും സിക്സും വീതം 18 റൺസ് അടിച്ച് ഫോമിലേക്കുയരുന്നതിനിടെയാണ് രോഹിത് പുറത്തായത്.

കെമർ റോച്ച് എറിഞ്ഞ ആറാം ഓവറിലെ അവസാന പന്തിൽ വിക്കറ്റ് കീപ്പർ ഷായ് ഹോപ്പ് രോഹിതിനെ ക്യാച്ചെടുക്കുകയായിരുന്നു. എന്നാൽ ഫീൽഡ് അമ്പയർ ഒട്ട് അനുവദിച്ചില്ല. ഇതോടെ വിൻഡീസ് ക്യാപ്ടൻ ജേസൺ ഹോൾഡർ ഡി.ആർ.എസ് ആവശ്യപ്പെടുകയായിരുന്നു. അൾട്രാ എഡ്ജിൽ പന്ത് ഉരസിയെങ്കിലും അതു ബാറ്റിലാണോ പാഡിലാണോ എന്ന് വ്യക്തമായിരുന്നില്ല. എന്നാൽ മൂന്നാം അമ്പയർ ഔട്ട് വിധിച്ചു. രോഹിത് വിക്കറ്റ് നഷ്ടപ്പെട്ടത് ഞെട്ടലോടെയാണ് ഇന്ത്യൻ ആരാധകർ കണ്ടു നിന്നത്.

രോഹിതിന്റെ ഔട്ട് കണ്ട് വി.ഐ.പി ഗാലറിയിലിരുന്ന് കളി കാണുകയായിരുന്ന ഭാര്യ റിതികയും ശരിക്കും ഞെട്ടി. ഇത് വിശ്വസിക്കാനാവാതെ റിതിക 'വാട്ട്?' എന്ന് കൈയുയർത്തി ചോദിക്കുന്നുണ്ടായിരുന്നു. ഇതോടൊപ്പം രോഹിതിന്റെ ഔട്ടിനെതിരെ നിരവധി താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. അവസാന പന്ത് എറിയമ്പോൾ മൂന്നാം അമ്പയർ വീട്ടിലേക്ക് ഓടുന്നതാകും നല്ലത് എന്ന് ജോഫ്ര ആർച്ചർ ട്വീറ്റ് ചെയ്തു. സംശയത്തിന്റെ ആനുകൂല്യം ബാറ്റ്സ്മാനാണ് ലഭിക്കേണ്ടതെന്ന് ആകാശ് ചോപ്രയും ട്വീറ്റ് ചെയ്തു.

What? All of India at the moment after another very biased decision by #icc umpire #Shame#RohitSharma #INDvWI #CWC19 #TeamIndia #umpire pic.twitter.com/742KslfIJ5

— swaps 🇮🇳🇳🇿🙏 (@swaptography) June 27, 2019


Was there enough conclusive evidence to give Rohit caught-behind? I’m not so sure....but that’s strictly my opinion. Umpire giving it Not-Out is the equivalent of a soft-signal in this case.... #CWC19 #IndvWI

— Aakash Chopra (@cricketaakash) June 27, 2019


3 Rd umpire better run home when the last ball bowl

— Jofra Archer (@JofraArcher) May 10, 2014