1. ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററില്‍ പരിശോധന നടത്തി ആന്തൂര്‍ നഗരസഭ ഉദ്യോഗസ്ഥര്‍. കണ്‍വെന്‍ഷന്‍ സെന്ററില്‍ ചില ന്യൂതനകള്‍ പരിഹരിക്കാനുണ്ടെന്നും ഇതു പൂര്‍ത്തിയാക്കിയാല്‍ അന്തിമ അനുമതി നല്‍കുമെന്നും ഉദ്യോഗസ്ഥര്‍. ഓഡിറ്റോറിയത്തിന് മനപൂര്‍വ്വം അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായവര്‍ക്ക് പകരം ചുമതലയേറ്റ പുതിയ നഗരസഭ സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും ആണ് പരിശോധന നടത്തിയത്
2. ചില മാറ്റങ്ങള്‍ കൂടി നടപ്പിലാക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഗ്രൗണ്ട് പാര്‍ക്കിംഗിലെ തൂണുകള്‍ തമ്മിലുള്ള അകലം സംബന്ധിച്ച് മുന്‍ നഗരസഭാ സെക്രട്ടറി ഉന്നയിച്ച പ്രശ്നങ്ങള്‍ പുതിയ റിപ്പോര്‍ട്ടില്‍ ഇല്ല. അതേസമയം സാജന്‍ ആത്മഹത്യ ചെയ്തു പത്തു ദിവസം പിന്നിട്ടിടും സ്ഥാപനത്തിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്ന് കെ.സി ജോസഫ് എംഎല്‍എ നിയമസഭയില്‍ ചൂണ്ടിക്കാട്ടി.
3. അതിനിടെ, ഉദ്യോഗസ്ഥരുടെ വാദങ്ങള്‍ തള്ളി മന്ത്രി കെ.ടി ജലീല്‍. പ്രവാസി വ്യവസായിയുടെ പ്രശ്നത്തില്‍ നേരത്തെ ജയിംസ് മാത്യു എം.എല്‍.എ നല്‍കിയ നിവേദനം ലഭിച്ചിരുന്നു എന്ന് മന്ത്രി. എന്നാല്‍ സാജന്റെ നിവേദനത്തില്‍ എം.വി ഗോവിന്ദന്‍ പേഴ്സണല്‍ സ്റ്റാഫിനെ വിളിച്ച് ഇടപെട്ടോ എന്ന കാര്യം തനിക്ക് അറിയില്ല എന്നും മന്ത്രി. വിഷയവുമായി ബന്ധപ്പെട്ട് തന്റെ മുന്നില്‍ എത്തിയത് ഉദ്യോഗസ്ഥ വീഴ്ച വെളിവാക്കുന്ന നിവേദനം എന്നും പ്രതികരണം
4. നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പൊലീസിന് കുരുക്കായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രതി രാജ് കുമാറിന്റെ മരണത്തിന് കാരണം ന്യുമോണിയ എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കസ്റ്റഡി മര്‍ദ്ദനത്തില്‍ പ്രതി രാജ് കുമാറിന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞു. ഇരുകാലുകളിലും സാരമായ മുറിവകള്‍ കണ്ടെത്തിയിരുന്നു. ആന്തരിക മുറിവുകള്‍ ന്യുമോണിയക്ക് കാരണമായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം
5. മരിച്ച രാജ്കുമാറിനെ ഓടിച്ചിട്ട് പിടിച്ചതാണെന്ന പൊലീസ് വാദം പൊളിച്ച് ദൃക്സാക്ഷി മൊഴി. നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടിയ പ്രതിയെ പൊലീസില്‍ ഏല്‍പ്പിക്കുക ആയിരുന്നു എന്ന് സാക്ഷി മൊഴി. 12ാം തീയതി മൂന്ന് മണിക്കാണ് രാജ്കുമാറിനെ പിടിച്ചത്. പൊലീസില്‍ ഏല്‍പ്പിക്കുമ്പോള്‍ കുമാര്‍ ആരോഗ്യവാന്‍ ആയിരുന്നു എന്നും ദൃകസാക്ഷിയുടെ വെളിപ്പെടുത്തല്‍. എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ ആയിരുന്നു രാജ്കുമാറെന്ന് ആദ്യം ചികിത്സിച്ച നെടുങ്കണ്ടം ആശുപത്രിയിലെ ഡോക്ടര്‍മാരും നേരത്തെ വെളിപ്പെടുത്തിയിരുന്നു. അയാള്‍ വല്ലാതെ ഭയപ്പെട്ടിരുന്നു എന്നും ഡോക്ടര്‍മാര്‍.
6. പീരുമേട് കസ്റ്റഡി മരണത്തില്‍ കുറ്റം ചെയ്തിട്ടുള്ള ആരെയും സംരക്ഷിക്കില്ലെന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റ. പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായോ എന്ന് പ്രത്യേകം പരിശോധിക്കും എന്നും ആവശ്യമെങ്കില്‍ പ്രോസിക്യൂഷന്‍ നടപടിയുമായി മുന്നോട്ടു പോകുമെന്നും ഡി.ജി.പി. വ്യക്തമാക്കി. കസ്റ്റഡി മരണത്തില്‍ 15 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ലോക്നാഥ് ബെഹ്റ
7. ലൈംഗിക പീഡന കേസില്‍ ബിനോയ്ക്ക് കോടിയേരിയ്ക്ക് ആശ്വാസം. ബിനോയിയുടെ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയാന്‍ മാറ്റി. ജാമ്യാപേക്ഷയില്‍ മുംബയ് ദിന്‍ദോഷി കോടതി തിങ്കളാഴ്ച വിധി പറയും. യുവതിയുടെ അഭിഭാഷകനോട് വാദങ്ങള്‍ എഴുതി നല്‍കാന്‍ കോടതി. തിങ്കളാഴ്ച വിധി പറയുന്നത് വരെ ബിനോയിയെ അറസ്റ്റ് ചെയ്യരുതെന്നും നിര്‍ദ്ദേശം. കേസ് പരിഗണിക്കുന്നതിനിടെ, കോടതിയില്‍ ഇരുവിഭാഗങ്ങളും ഉയര്‍ത്തിയത് ശക്തമായ വാദങ്ങള്‍
8. പരാതിക്കാരിയുടെ മൊഴികളില്‍ വൈരുദ്ധ്യമെന്ന് പ്രോസിക്യൂഷന്‍. പണം തട്ടുകയാണ് യുവതിയുടെ ലക്ഷ്യമെന്നും തന്റെ മകനെ കൊല്ലുമെന്ന് യുവതി ഭീഷണിപ്പെടുത്തി എന്നും ബിനോയ് കോടിയേരി കോടതിയില്‍. സ്വകാര്യ അഭിഭാഷകനെ അനുവദിക്കണം എന്ന ആവശ്യവുമായി പരാതിക്കാരി. ബിനോയ്ക്ക് എതിരെ കൂടുതല്‍ തെളിവുകള്‍ യുവതി കോടതിയില്‍ ഹാജരാക്കി.
9. യുവതിക്കും കുഞ്ഞിനും ബിനോയ് ടൂറിസ്റ്റ് വിസ അയച്ചു കൊടുത്തിരുന്നു. ബിനോയിയുടെ ഇ-മെയിലില്‍ നിന്ന് യുവതിയുടെ മെയിലിലേക്കാണ് വിസ അയച്ചു കൊടുത്തത് 2015 ഏപ്രില്‍ 21ന്. ദുബായിലേക്കുള്ള വിമാന ടിക്കറ്റ് അയച്ചു കൊടുത്തത്. ബിനോയിയുടെ അച്ഛന്‍ മുന്‍ മന്ത്രി ആണെന്ന വിവരം മറച്ചു വച്ചു എന്നും യുവതി. വാദങ്ങള്‍ എഴുതി നല്‍കാന്‍ യുവതിയുടെ അഭിഭാഷകന്‍ കോടതി നിര്‍ദ്ദേശം
10. മലയാളം സര്‍വകലാശാലയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതില്‍ വന്‍ അഴിമതി എന്ന ആരോപണവുമായി പ്രതിപക്ഷം. ആരോപണം ഉന്നയിച്ചത് സി.മമ്മൂട്ടി എം.എല്‍.എ. ഭൂമി വില്‍ക്കുന്നത് തിരൂരില്‍ ഇടത് സ്ഥാനാര്‍ത്ഥി ആയിരുന്ന ഗഫൂര്‍.പി.ലില്ലീസ്. ഭരണപക്ഷ എം.എല്‍.എയുടെ സഹോദര പുത്രന്‍മാരും ഇടപ്പെട്ടെന്ന് സി.മമ്മൂട്ടി. എം.എല്‍.എയുടെ പേര് പറയാതെ ആണ് ആരോപണം. 3000 രൂപ മതിപ്പു വിലയുള്ള ഭൂമി ഏറ്റെടുക്കുന്നത് 1.60 ലക്ഷം രൂപയ്ക്ക്. ഇടപാട് നിയമസഭ സമിതി അന്വേഷിക്കണം എന്നും സി.മമ്മൂട്ടി. ആരോപണം ചട്ടങ്ങള്‍ക്ക് വിരുദ്ധം എന്ന് മന്ത്രി എ.കെ ബാലന്‍ പ്രതികരിച്ചു
11. നേരത്തെ വിഷയം പ്രതിപക്ഷം അടിയന്തര പ്രമേയമായി ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിന് അടിയന്തര പ്രാധാന്യം ഇല്ലെന്നും ആദ്യ സബ്മിഷനായി പരിഗണിക്കാനേ സാധിക്കൂ എന്നുമുള്ള സ്പീക്കറുടെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചിരുന്നു. ഉത്തരവ് ഇറങ്ങിയത് ഈ മാസം മൂന്നിന് ആണെന്നും സ്ഥലമേറ്റെടുപ്പില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് പങ്കുണ്ട് എന്നും ആയിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. സ്പീക്കറുടെ നിലപാട് പുനപരിശോധിക്കണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു
12. അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടരുന്നു. ബംഗളൂരുവിലേക്കുളള ശരാശരി യാത്രക്കാരുടെ എണ്ണത്തില്‍ ഇരട്ടിയില്‍ അധികം വര്‍ധന എന്ന് കെ.എസ്.ആര്‍.ടി.സി. തിരക്ക് നേരിടാന്‍ കേരള- കര്‍ണാടക ആര്‍.ടി.സികള്‍ അമ്പതോളം അധിക സര്‍വീസുകളാണ് നടത്തുന്നത്. യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കുക ആണ് ലക്ഷ്യം എന്നും കെ.എസ്.ആര്‍.ടി.സി