app

ന്യൂഡൽഹി: ഫേസ്‌ബുക്കിന് കീഴിലുള്ള മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പിലൂടെ ഇനി പണവും കൈമാറാം. യൂസർമാർക്ക് ബാങ്കുകളുമായി ചേർന്ന് യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ് (യു.പി.ഐ) സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ വാട്‌സ്ആപ്പ് ഡാറ്റ സ്‌റ്റോറേജ് സ്ഥാപിച്ചു. 'വാട്‌സ്ആപ്പ് പേ" സേവനത്തിന്റെ ലോഞ്ചിംഗ് ഉടനുണ്ടാവുമെന്നാണ് സൂചന.

നിലവിൽ ഐ.സി.ഐ.സി.ഐ ബാങ്കുമായി ചേർന്ന് പരീക്ഷണാടിസ്‌ഥാനത്തിൽ ഇന്ത്യയിൽ 10 ലക്ഷം പേർക്ക് വാട്‌സ്‌ആപ്പ് പേ സേവനം നൽകിയിട്ടുണ്ട്. എസ്.ബി.ഐ., ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയുമായും വൈകാതെ വാട്‌സ്ആപ്പ് സഹകരിക്കും. 20 കോടി യൂസർമാരുമായി വാട്‌സ്ആപ്പിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ.