world-cup-live

മാഞ്ചസ്റ്റർ: ഇന്ത്യയ്ക്കെതിരായി 269 റൺസ് വിജയലക്ഷ്യവുമായി കളത്തിലറങ്ങിയ വിൻഡീസ് പടയ്ക്ക് തുടക്കത്തിൽ അടിപതറുന്നു. 100 തികയ്ക്കുന്നതിന് മുമ്പ് വിൻഡീസിന്റെ അഞ്ച് വിക്കറ്റ് നഷ്ടമായി. സൂപ്പർ താരമായ ക്രിസ് ഗെയിലും ഷായ് ഹോപ്പിനെയും തുടക്കത്തിൽ തന്നെ മുഹമ്മദ് ഷമി പുറത്താക്കുകയായിരുന്നു. തുടർന്ന് 80 റൺസ് തികയ്ക്കുന്നതിനിടെ വിൻഡീസിന് സുനിൽ ആംബ്രിസിന്റെയും നിക്കോളാസ് പൂരാന്റെ വിക്കറ്റും നഷ്ടമായി. പിന്നാലെ ജെസൻ ഹോൾഡറിനെ ചാഹൽ പുറത്താക്കിയതോടെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 98ൽ നിക്കുകയാണ് വിൻഡീസ്. കാർലോസ് ബ്രത്ത്‌വൈ‌റ്റും ഷിമ്രോൺ ഹെറ്റ്മെയറുമാണ് ക്രീസിലുള്ളത്.

ടോസ് നേടിയ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 268 റൺസാണ് അടിച്ചുകൂട്ടിയത്. ക്യാപ്ടൻ വിരാട് കൊഹ്ലിയുടെയും (72) ധോണിയുടെയും (56) അർദ്ധ സെഞ്ച്വറി ഇന്ത്യയ്ക്ക് തുണയായത്. അവസാനം ക്രീസിലിറങ്ങിയ ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗും ഇന്ത്യൻ സ്കോർ ബോർഡ് ഉയർത്തി. വെസ്റ്റ് ഇൻഡീസ് ബൗളർമാരോട് തുടക്കത്തിൽ ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് പിടിച്ചു നിൽക്കാനായില്ല. ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമ (18), കെ.എൽ. രാഹുൽ (18), വിജയ്​ശങ്കർ (14), കേദാർ ജാദവ് (7), ഹാർദിക് പാണ്ഡ്യ (46) എന്നിവർ സ്കോർ ചെയ്തു. വെസ്റ്റ് ഇൻഡീസിനായി കെമർ റോച്ച് മൂന്നും ജെസൺ ഹോൾഡർ രണ്ടും കോട്റെൽ രണ്ടും വിക്കറ്റ് വീഴ്ത്തി.