india

വിൻഡീസിനെതിരായ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ 125 റൺസിന് ജയിച്ച ഇന്ത്യ സെമി ഫൈനൽ സാധ്യത വർദ്ധിപ്പിച്ചു.

* ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ 268/7 എന്ന സ്കോറിലെത്തി. വിൻഡീസ് 34.2 ഓവറിൽ 143 റൺസിന് ആൾഔട്ടായി.

* നായകൻ വിരാട് കൊഹ്‌ലി (72), മഹേന്ദ്ര സിംഗ് ധോണി (56 നോട്ടൗട്ട്), കെ.എൽ. രാഹുൽ (48), ഹാർദിക് പാണ്ഡ്യ (46) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയെ കരകയറ്റിയത്.

* 4 വിക്കറ്റ് വീഴ്ത്തിയ ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ബുംറയും ചഹലും ചേർന്നാണ് വിൻഡീസിനെ കശാപ്പ് ചെയ്തത്.

* തന്റെ 53-ാം ഏകദിന അർദ്ധ സെഞ്ച്വറി നേടിയ കൊഹ്‌ലി അന്താരാഷ്ട്ര കരിയറിൽ 20000 റൺസ് തികയ്ക്കുന്ന വേഗമേറിയ താരവുമായി.