തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എസ്.എഫ്.ഐ നേതാവിന് വെട്ടേറ്റു. കല്ലുവിള സ്വദേശി അമൽദേവ് (22) ആണ് വെട്ടേറ്റത്. ഇന്ന് വൈകീട്ട് ഏഴുമണിയോടെ ആർ.സി സ്ട്രീറ്റിന് സമീപം കല്ലുവിളയിൽ ബൈക്കിലെത്തിയ ഏഴംഗ സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ അമലിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമത്തിന് പിന്നിൽ ആർ.എസ്.എസാണെന്ന് സി.പി.എം ആരോപിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.