sashi-tharoor

ന്യൂഡൽഹി : ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ജന്മദിനമായിരുന്നു ഇന്നലെ. ഭാര്യയുടെ പിറന്നാൾ ദിവസം അവരെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചികൊണ്ടുള്ള ശശി തരൂരിന്റെ ഒരു ട്വീറ്റാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

'56 വർഷങ്ങൾക്ക് മുമ്പുള്ള ഈ ദിവസമാണ് കാശ്മീരിലെ സോപോറിൽ അവൾ ജനിച്ചത്. ലില്ലി പൂക്കൾ അവൾക്ക് ഏറെ ഇഷ്ടമായിരുന്നു. ഇതറിയാവുന്ന ഒരു സുഹൃത്ത് ഇന്ന് രാവിലെ ലില്ലി പൂക്കൾ അയച്ച് തന്നു'- ശശി തരൂർ കുറിച്ചു.

സുനന്ദ പുഷ്കറിന്റെ ചിത്രത്തിന് മുന്നിൽ ആ പൂക്കൾ വച്ചിരിക്കുന്നതും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. 2010ലാണ് ശശി തരൂ‌ർ സുനന്ദ പുഷ്‌കറിനെ വിവാഹം കഴിച്ചത്. 2014 ജനുവരി 17ന് സുനന്ദ പുഷ്‌കറിനെ ന്യൂഡൽഹിയിലെ ലീല ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Remembering my late wife Sunanda @sptvrock, who was born on this day 56 years ago in Sopore, J&K. Lilies were her favourite flowers; a thoughtful friend sent some this morning pic.twitter.com/YeKX9xWOnN

— Shashi Tharoor (@ShashiTharoor) June 27, 2019