dileep-facebook-post

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് തന്റെ പുതിയ ചിത്രമായ 'ശുഭരാത്രി'യെപ്പറ്റിയുള്ള ദിലീപിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റാണ്. കെ.പി വ്യാസൻ സംവിധാനം ചെയ്യുന്ന ശുഭരാത്രിയിൽ അപ്രതീക്ഷിത ട്വിസ്റ്റുകൾ ഉണ്ടെന്ന് ദിലീപ് ഫേസ്ബുക്കിലൂടെ പറയുന്നു. കൂട്ടുകാർക്കു വേണ്ടി ചാടി പുറപ്പെട്ട് സ്വന്തം ജീവിതം വിലയായി നൽകിയ കൃഷ്ണന്റെ കഥ ശുഭരാത്രിയിൽ കാണാം എന്ന് താരം കുറിച്ചു.

ചിത്രത്തിൽ അനു സിത്താരയാണ് ദിലീപിന്റെ നായികയായെത്തുന്നത്. സുരാജ് വെഞ്ഞാറമൂട്, നെടുമുടി വേണു, സൈജു കുറിപ്പ്, നാദിർഷ, ശാന്തി കൃഷ്ണ, ആശ ശരത്, കെ.പി എ.സി ലളിത, തെസ്‌നി ഖാൻ എന്നിവരാണ് മറ്റ് താരങ്ങൾ.

ഫേസ്ബുക്ക് പോസ്റ്രിന്റെ പൂർണ്ണരൂപം

അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടെ ശുഭരാത്രി..!

ലൈഫ് ഈസ് ആൻ ആക്സിഡന്റ് എന്നും പറയാറുണ്ട്. കാരണം ജീവിതത്തിലെ പല സന്ദർഭങ്ങളും അപ്രതീക്ഷിതമായി സംഭവിക്കുന്നതാണ്. മുൻകൂട്ടി നമ്മൾ പ്ലാൻ ചെയ്യുന്ന പലതും നടക്കാതെ പോവുകയും തീരെ പ്രതീക്ഷിക്കാതെ നമ്മുടെ ജീവിതത്തിൽ ചിലത് സംഭവിക്കുകയും ചെയ്യുന്നു. അത്തരം ഒരു സന്ദർഭം ആണ് കൃഷ്ണന്റെ ജീവിതം മാറ്റി മറിച്ചത്.

നമ്മൾ പലപ്പോഴും നമ്മുടെ കൂട്ടുകാരുടെ ആവശ്യങ്ങൾക്കായി എടുത്തു ചാടി പുറപ്പെടാറുണ്ട്. അവർ എന്തിനാണ്, എങ്ങോട്ടാണ് നമ്മളെ കൊണ്ട് പോകുന്നത് എന്ന് അപ്പോൾ നമ്മൾ ആലോചിക്കാറില്ല. കാരണം അവർ തന്റെ കൂട്ടുകാരാണ് എന്ന ചിന്ത തന്നെ. പക്ഷെ അത്തരം ആലോചനയില്ലാത്ത ഇറങ്ങി പുറപ്പെടലുകൾക്കു ജീവിതം തന്നെ വിലയായി നൽകേണ്ടി വന്നിട്ടുണ്ടോ നിങ്ങൾക്ക്. ? ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂർത്തത്തിൽ നിങ്ങളുടെ കുടുംബ ജീവിതം തകർത്തു കൊണ്ട് ആ പഴയ ഭൂതകാലം നിങ്ങളെ വേട്ടയാടിയിട്ടുണ്ടോ ? കൂട്ടുകാർക്കു വേണ്ടി ചാടി പുറപ്പെട്ടു സ്വന്തം ജീവിതം വിലയായി നൽകിയ കൃഷ്ണന്റെ കഥ ശുഭരാത്രിയിൽ കാണാം