kaumudy-news-headlines

1. പീരുമേട് നെടുങ്കണ്ടത്ത റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി എന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി കെ.എം സാബു മാത്യുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇടുക്കി ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജോണ്‍സണ്‍ ജോസഫ് ആണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍. അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് 10 ദിവസത്തിനകം നല്‍കാനും ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിയുടെ നിര്‍ദ്ദേശം.


2. പുതിയ നീക്കം, സംഭവത്തില്‍ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതിന് പിന്നാലെ. ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചതിന് മറുപടിയായാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. നേരത്തെ കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബവും രംഗത്ത് എത്തി.
3. പൊലീസുകാര്‍ക്ക് എതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് ആവശ്യം. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ബന്ധു ആന്റണി. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യം. സംഭവത്തില്‍ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാര്‍ക്ക് എതിരെയും നടപടി എടുക്കാന്‍ ഒരുങ്ങി ആഭ്യന്തരവകുപ്പ്. സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ രാജ്കുമാറിന് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റെന്ന സൂചനകളാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.
4 വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍. അപകടത്തിന് സ്വര്‍ണക്കടത്ത് കേസുമായി നേരിട്ട് ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന തെളിവുകള്‍ ഒന്നും ഇതേ വരെ ലഭിച്ചിട്ടില്ല. ബാലഭാസ്‌കറിന്റെ സ്വത്ത് മറ്റ് ആരെങ്കിലും ദുരുപയോഗം ചെയ്‌തോ എന്ന് പരിശോധിച്ച് വരികയാണ് എന്നും ക്രൈംബ്രാഞ്ച്
5 അതേസമയം, തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിഷ്‌ക്രിയരാണോ എന്ന് കോടതിയുടെ ചോദ്യം. കോടതിയുടെ വിമര്‍ശനം, കേസിലെ നാല് പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ. കേസില്‍ കസ്റ്റംസ് സൂപ്രണ്ടിന്റെ പങ്ക് അന്വേഷിക്കണമെന്നും കോടതി നിര്‍ദ്ദേശം
6 മെയ് 13നാണ് ദുബായില്‍ നിന്ന് കടത്തി കൊണ്ടു വന്ന 25 കിലോഗ്രാം സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. അന്വേഷണം ശക്തമായതോടെ, കേസിലെ മുഖ്യപ്രതി അഡ്വ. ബിജു മനോഹര്‍ പിന്നീട് ഡി.ആര്‍.ഐ ഓഫീസില്‍ എത്തി കീഴടങ്ങുക ആയിരുന്നു. കേസ് കസ്റ്റംസ് സൂപ്രണ്ട് വി.രാധകൃഷ്ണനെയും പ്രതി ചേര്‍ത്തിട്ടുണ്ട്. കേസിലെ പ്രതിയായ പ്രകാശ് തമ്പിയും ബാലഭാസ്‌കറും തമ്മിലുണ്ടായിരുന്ന ബന്ധമാണ് ബാലഭാസ്‌കറിന്റെ അപകട മരണത്തെ ദുരൂഹതിയില്‍ നിറുത്തിയത്
7 ആന്തൂര്‍ നഗരസഭയിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ വിവാദം കനക്കുന്നതിനിടെ നഗരസഭ ചെയര്‍പേഴ്സണ്‍ പി.കെ ശ്യമാളയ്ക്ക് എതിരായ നിലപാടില്‍ ഉറച്ച് പി.ജയരാജന്‍. സംഭവത്തില്‍ ശ്യാമളയ്ക്ക് വീഴ്ച പറ്റി. അനുമതി നല്‍കുന്നതില്‍ ഇടപെടാന്‍ ശ്യാമളയക്ക് ഉത്തരവാദിത്തം ഉണ്ട്. ഈ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ ശ്യമാളയ്ക്ക് വീഴ്ച പറ്റി. വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയരാജന്റെ വിമര്‍ശനം
8 സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഇന്ന് ചേരാനിരിക്കെ ആണ് പി.ജയരാജന്‍ വീണ്ടും ശ്യാമളയ്ക്ക് എതിരെ വിമര്‍ശനം ഉന്നയിച്ചത്. നേരത്തെ പി.കെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന കഴിഞ്ഞ ജില്ല സെക്രട്ടേറിയേറ്റിന്റെ തീരുമാനം സംസ്ഥാന കമ്മിറ്റി തള്ളിയിരുന്നു. പൊതയോഗം വിളിച്ചു ശ്യാമളയുടെ പിഴവുകള്‍ തുറന്നു പറയുകയും നടപടി ഉറപ്പ് നല്‍കുകയും ചെയ്ത പി ജയരാജന്‍ അടക്കമുള്ള നേതാക്കള്‍ സംസ്ഥാന സമിതിയുടെ വിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തില്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ ഇന്ന് ആന്തൂര്‍ വിഷയം അടക്കം ചര്‍ച്ചയായേക്കും.