shami-

കൊൽക്കത്ത: ലോകകപ്പ് ക്രിക്കറ്റിൽ തിളങ്ങി നിൽക്കുന്ന ഇന്ത്യൻ താരമാണ് മുഹമ്മദ് ഷമി. കളിച്ച മത്സരങ്ങളിൽ ഹാട്രിക് സഹിതം വിക്കറ്റുകൾ വാരിക്കൂട്ടിയ ഷമിക്ക് ഇന്ന് സൂപ്പർ താരത്തിന്റെ പരിവേഷമാണ്. ഇപ്പോഴിതാ ഷമിക്കെതിരെ ആരോപണവുമായി ഭാര്യ ഹസിൻ ജഹാൻ രംഗത്തെത്തിയിരിക്കുന്നു. ഷമി നാണം കെട്ടവനാണെന്നും അദ്ദേഹം ടിക് ടോകിൽ പെൺകുട്ടികളെ മാത്രമാണ് പിന്തുടരുന്നതെന്നും ഹസിൻ ജഹാൻ ആരോപിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹസിൻ ജഹാന്റെ ആരോപണം.

ഈയിടെയാണ് ഷമി ടിക് ടോക്കിൽ അക്കൗണ്ട് തുറന്നത്. ഇപ്പോൾ 97 പേരെ ഷമി ഫോളോ ചെയ്യുന്നുണ്ട്. എന്നാൽ ഇതിൽ 90 പേരും പെൺകുട്ടികളാണെന്നാണ് ഹസിൻ ജഹാൻ പറയുന്നത്. അദ്ദേഹത്തിന് ഒരു മകളുണ്ട്, എന്നിട്ടും അദ്ദേഹത്തിന് ഒരു നാണവുമില്ല.' പോസ്റ്റിലൂടെ ഹസിൻ പറയുന്നു. ഷമി പിന്തുടരുന്ന ടിക് ടോക് പ്രൊഫൈലിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് ഹസിൻ ജഹാൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം