manju-warrier-lohitha-das

തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ് ഓർമ്മയായിട്ട് ഇന്നേക്ക് പത്ത് വർഷം. ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തെപ്പറ്റി മഞ്ജുവാര്യർ എഴുതിയ ഹൃദയസ്പ‌ശിയായ ഒരു കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 'ലോഹി സാർ യാത്ര പറഞ്ഞു പോയെന്ന് മനസ്സ് ഇന്നും സമ്മതിച്ചു തന്നിട്ടില്ല. ചിലരങ്ങനെയാണ്. ഓർമയാകുമ്പോഴും അരികിലുണ്ടാകു'മെന്ന് മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു. .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ലോഹി സാർ യാത്ര പറഞ്ഞു പോയെന്ന് മനസ്സ് ഇന്നും സമ്മതിച്ചു തന്നിട്ടില്ല. ചിലരങ്ങനെയാണ്. ഓർമയാകുമ്പോഴും അരികിലുണ്ടാകും. പറഞ്ഞു തരാനൊരു കഥയുമായി ലോഹി സാർ തൊട്ടപ്പുറത്ത് തന്നെയുണ്ടെന്നാണ് എപ്പോഴും തോന്നുക. 'സല്ലാപം ' തൊട്ടുളള നിമിഷങ്ങൾ മനസിലേക്ക് ഇപ്പോൾ വീണ്ടുമെത്തുന്നു. കഥകളുടെ രാജാവിന്റെ സ്മരണകൾക്ക് പ്രണാമം....