sunny-leone-

സണ്ണി ലിയോണിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന ലൊക്കേഷനിലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തോക്ക് ചൂണ്ടി നിൽക്കുന്ന നായകൻ സണ്ണി ലിയോണിനെ വെടിയുതിർക്കുകയും പിന്നാലെ നിലത്ത് വീണ സണ്ണി അനക്കമില്ലാതെ കിടക്കുന്ന വീഡിയോയാണിത്. കുറച്ചുനേരം കഴിഞ്ഞിട്ടും സണ്ണി എഴുന്നേൽക്കാത്തതിനെ തുടർന്ന് നടനും സംവിധായകനും ഒന്നു പേടിച്ചു. പിന്നാലെ അടുത്ത് നിന്നവരെല്ലാം സണ്ണിക്ക് ചുറ്റും കൂടി നിന്നു. അനക്കമില്ലാതെ കിടന്നത് സഹപ്രവർത്തകരെ പറ്റിക്കുന്നതിന് വേണ്ടിയായിരുന്നു. എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാണ്.

View this post on Instagram

Graphic Warning ⚠️ Part 1: we needed to post this on behalf of @sunnyleone so the whole world knows what happened last night on set! @vikramdahiya707 @hitendrakapopara @actordevgill @jeetihairtstylist @devinanarangbeauty @imraj_gupta @shiks_gupta25

A post shared by Sunny Leone (@sunnyleone) on

വെടിയേറ്റ് വീഴുന്ന വീഡിയോ ആണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ നടി ആദ്യം പങ്കുവച്ചത്.

ഇതോടെ ആരാധകരിലും ഇത് ആശങ്കയുണ്ടാക്കി. വീഡിയോ വൈറലായതോടെ ചെയ്തത് പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് വെളിപ്പെടുത്തി സണ്ണി തന്നെ രംഗത്തെത്തി. താൻ പറ്റിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തി മറ്റൊരു വിഡിയോ നടി പങ്കുവയ്ക്കുകയായിരുന്നു. ഹൊറർ കോമഡി ചിത്രം കൊക്ക കോളയാണ് റിലീസിനൊരുങ്ങുന്ന സണ്ണിയുടെ പുതിയ ചിത്രം. കൂടാതെ സന്തോഷ് നായർ സംവിധാനം ചെയ്യുന്ന മലയാള ചിത്രം രംഗീലയിലും പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

View this post on Instagram

Graphic Warning ⚠️ Part 2: Thank Goodness she is ok! Ha ha ha 😂 @actordevgill @hitendrakapopara @vikramdahya @hitendrakapopara @jeetihairtstylist @devinanarangbeauty @imraj_gupta @shiks_gupta25

A post shared by Sunny Leone (@sunnyleone) on