finance

ലളിതമായ നിക്ഷേപമാർഗമാണ് ചിട്ടി. ധനകാര്യ സ്ഥാപനങ്ങൾ നമ്മുടെ നാട്ടിൻപുറങ്ങളിൽ വ്യാപകമാകുന്നതിന് മുൻപ് സാധാരണക്കാരുടെ നിക്ഷേപങ്ങൾ ചിട്ടിയിലായിരുന്നു. ഓൺലൈൻ ബാങ്കുകളും മ്യൂച്വൽ ഫണ്ടുകളും വ്യാപകമായപ്പോഴും ചിട്ടിയുടെ തിളക്കം ഒട്ടും നഷ്ടമായിട്ടില്ല. ആർക്കും മനസിലാവുന്ന ലളിതമായ വ്യവസ്ഥകളാണ് ലേലചിട്ടിയ്ക്ക് അടക്കം ഉള്ളതെങ്കിലും ചിട്ടിയിൽ നിക്ഷേപിക്കുന്നവർക്ക് അത് ലാഭകരമായി വിളിച്ചെടുക്കാൻ കഴിയണം.

പെട്ടെന്ന് ഒരാവശ്യത്തിന് കുറച്ച് പണം ആവശ്യമായിട്ടുണ്ടെങ്കിൽ വായ്പയായി പണമെടുക്കുന്നതിലും നല്ലത് ലേലചിട്ടി വിളിച്ചെടുക്കുന്നതാണ്. പതിനൊന്ന് ശതമാനത്തിൽ കുറവായി വ്യക്തിഗത വായ്പകൾ ലഭിക്കാൻ സാഹചര്യമില്ലെന്നത് ഓർക്കണം. ഈ അവസരത്തിൽ പരമാവധി കിഴിവിൽ ചിട്ടിവിളിച്ചാൽ പോലും ലാഭകരം അതാവും ബിസിനസ്‌കാർക്കും മറ്റും ഇതാവും ഉത്തമമായ മാർഗം. ഇനി ദീർഘനാളത്തേയ്ക്ക് പണത്തിന് പെട്ടന്ന് ആവശ്യം വരാതെ ഒരു നിക്ഷേപ മാർഗമായി ചിട്ടിയെ കാണുന്നവരും ഉണ്ടാവും, അങ്ങനെയുള്ളവർ ചിട്ടിയുടെ അവസാന ഘട്ടത്തിൽ വിളിക്കുന്നതാണ് ഉത്തമം. പക്ഷേ അപ്പോൾ ചിട്ടിതുകയുടെ ഏകദേശം അടുത്തുള്ള തുക വിളിച്ചെടുത്താൽ മാത്രമേ ലാഭകരമെന്ന് കരുതാനാവുള്ളു.