മോസ്‌കോ : എല്ലും തോലുമായി പരുക്കുകളോടെ കിടക്കുന്ന അലക്‌സാണ്ടറിന്റെ ചിത്രം മനുഷ്യ മനസാക്ഷിയെ ഉലക്കുന്നതാണ്. അലക്‌സാണ്ടറിന്റെ ഈ അവസ്ഥയ്ക്ക് കാരണം ഒരു കരടിയാണ്. കേട്ടാൽ അവിശ്വസനീയമായി തോന്നുമെങ്കിലും ഒരു മാസം കരടി ഇയാളെ തടവിലാക്കിയിരിക്കുകയായിരുന്നു.
നട്ടെല്ല് തകർത്താണ് കരടി അലക്‌സാണ്ടറിനെ കീഴ്‌പ്പെടുത്തിയത്. ദേഹം മുഴുവൻ മുറിവേൽപ്പിച്ച ശേഷം തടവിലാക്കിയിരിക്കുകയായിരുന്നു. വിശക്കുമ്പോൾ ഭക്ഷണമാക്കാനായിരുന്നു കരടിയുടെ പ്ലാൻ. കാട്ടിൽ വേട്ടയ്‌ക്കെത്തിയ ഒരു സംഘം ആളുകളാണ് അലക്‌സാണ്ടറെ കണ്ടത്. അതൊരു മമ്മിയാണെന്നാണ് ആദ്യം വേട്ടക്കാർ കരുതിയത്.
എന്നാൽ അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് അതൊരു മനുഷ്യനാണെന്നും ജീവനുണ്ടെന്നും മനസിലായത്. ആ സമയത്ത് കരടി അവിടെയുണ്ടായിരുന്നില്ല. അലക്‌സാണ്ടറെ അവിടെ നിന്ന് വേട്ടക്കാർ രക്ഷപ്പെടുത്തി. അതേസമയം താനൊരു റഷ്യക്കാരനാണെന്നും പേര് അലക്‌സാണ്ടർ എന്നാണെന്നും മാത്രമേ ഇയാൾക്ക് ഓർമയുള്ളു.