പി.ജി സപ്ലിമെന്ററി അലോട്ട്‌മെന്റ്
ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്നു മുതൽ ജൂലായ് ഒന്നുവരെ ഓപ്ഷൻ നൽകാം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിച്ചവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഓപ്ഷൻ നൽകാം.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ എം.എസ്‌സി ബയോടെക്‌നോളജി (സി.എസ്.എസ്.റഗുലർ/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജക്ട്, വൈവാവോസി ജൂലായ് നാലു മുതൽ അതത് കോളേജുകളിൽ നടക്കും.
രണ്ടാം സെമസ്റ്റർ ബി.എസ്‌സി ബയോടെക്‌നോളജി/ബി.എസ്‌സി. മൈക്രോബയോളജി കോംപ്ലിമെന്ററി ബയോടെക്‌നോളജി (സി.ബി.സി.എസ്.റഗുലർ, സി.ബി.സി.എസ്.എസ്.സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ജൂലായ് നാലുമുതൽ അതത് കോളേജുകളിൽ നടക്കും.
നാലാം സെമസ്റ്റർ ബി.എസ്‌സി ബോട്ടണി മോഡൽ I, II, III (സി.ബി.സി.എസ്.റഗുലർ) മെയ് 2019 പരീക്ഷയുടെ കോർ ആൻഡ് കോംപ്ലിമെന്ററി പ്രാക്ടിക്കൽ ജൂലായ് നാലു മുതൽ 11 വരെ അതത് കോളേജുകളിൽ നടക്കും.
വൈവാവോസി
നാലാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് (സി.എസ്.എസ്.2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) മേയ് 2019 പരീക്ഷയുടെ പ്രോജക്ട് ആൻഡ് വൈവാവോസി ജൂലായ് നാലു മുതൽ നടക്കും.
സ്‌പോട്ട് അഡ്മിഷൻ
സ്‌കൂൾ ഒഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡിപ്പാർട്ട്‌മെന്റിൽ എം.എ ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്‌മെന്റ് സ്റ്റഡീസ് വിഷയങ്ങളിൽ ജൂലായ് രണ്ടിന് സ്‌പോട്ട് അഡ്മിഷൻ നടക്കും. വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി രാവിലെ 11നകം ഡിപ്പാർട്ട്‌മെന്റ് ഓഫീസിൽ രജിസ്‌ട്രേഷൻ നടത്തണം. ഫോൺ: 04812731039.