കൊച്ചി: പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽ ബിസ്‌മി എന്റർപ്രൈസസിന്റെ കേരളത്തിലെ ഹൈപ്പർമാർട്ട്, ഇലക്‌ട്രോണിക്‌സ് ഷോറൂമുകളിൽ വൻ ഓഫറുകളുമായി മൺസൂൺ സെയിൽ ആരംഭിച്ചു. പഴങ്ങൾ, പച്ചക്കറികൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയവയ്ക്ക് വിപണിയിലെ ഏറ്റവും കുറഞ്ഞ വില ഉറപ്പുവരുത്തിയിരിക്കുന്നു. തിരഞ്ഞെടുത്ത ഉത്‌പന്നങ്ങൾക്ക് ഒന്നിനൊന്ന് സൗജന്യം, കോംബോ ഓഫറുകളുമുണ്ട്.
തെർമൽ റൈസ് കുക്കർ, പ്രഷർ കുക്കർ, ഗ്യാസ് സ്‌റ്റൗ എന്നിവയുടെ മികച്ച നിരയും ഓഫറുകളോടെ അണിനിരത്തിയിരിക്കുന്നു. ഗ്രൂപ്പിന്റെ ഗൃഹോപകരണ വിഭാഗമായ ബിസ്‌മി കണക്‌ടിൽ ലോകോത്തര ബ്രാൻഡുകളുടെ പുതിയ നിരയ്ക്ക് ഉൾപ്പെടെ ആകർഷകമായ ഡിസ്‌കൗണ്ടുകളും സമ്മാനങ്ങളും ലഭ്യമാണ്. എൽ.ഇ.ഡി ടിവികൾക്ക് കുറഞ്ഞ വിലയ്ക്ക് പുറമേ മൂന്നുവർഷ വാറന്റിയുമുണ്ട്. ഹോം തിയേറ്റർ, വാഷിംഗ് മെഷീൻ, ഇൻഡക്‌ഷൻ കുക്കർ, പ്രഷർ കുക്കർ, ടവർ സ്‌പീക്കർ തുടങ്ങിയവയ്‌ക്കും മികച്ച ഓഫറുകളുണ്ട്.
ഗൃഹോപകരണ പർച്ചേസ് എളുപ്പമാക്കാൻ ആകർഷകമായ എക്‌സ്‌ചേഞ്ച് ഓഫറും പലിശരഹിത തവണവ്യവസ്ഥകളും ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് കേടായതോ പഴയതോ ആയ ഗൃഹോപകരണങ്ങൾ കൂടിയ വിലയ്ക്ക് എക്‌സ്‌ചേഞ്ച് ചെയ്‌ത് പുതിയവ വാങ്ങാം.