ബീജാപൂർ: ചത്തീസ്ഗഡിലെ ബീജാപൂരിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ മലയാളിയടക്കം രണ്ട് സി.ആർ.പി.എഫ് ജവാന്മാർക്ക് വീരമൃത്യു. ഇടുക്കി മുക്കൂടിൽ സ്വദേശി ഒ.പി സാജുവാണ് മലയാളി ജവാൻ. ആക്രമത്തിനിടെ സമീപത്തുണ്ടായ രണ്ട് പെൺകുട്ടികൾക്കും വെടിയേറ്റിട്ടുണ്ട്. ഇവരിൽ ഒരാൾ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.
കേശ്കൂതൂൾ മേഖലയിൽ മാവോയിസ്റ്റുകൾക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ആക്രമണം നടന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മറ്രൊരു അസി.സബ് ഇൻസ്പെക്ടർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവ സ്ഥലത്ത് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. സമീപത്തൂടെ വാഹനങ്ങളിൽ സഞ്ചരിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്.അതിനിടെ മഹാരാഷ്ട്ര അതിർത്തിയോട് ചേർന്ന രാജ്നന്ദഗാവിൽ സുരക്ഷാ സേന മാവോവാദി ക്യാമ്പ് ആക്രമിച്ച് തകർത്തു.