കൊച്ചി: അന്താരാഷ്‌ട്ര എം.എസ്.എം.ഇ ദിനത്തോട് അനുബന്ധിച്ച് ബാങ്ക് ഒഫ് ബറോഡ എറണാകുളം സോൺ കൊച്ചിയിലും പാലക്കാട്ടും വായ്‌പാ മേള സംഘടിപ്പിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങ് സോണൽ ഹെഡ് കെ. വെങ്കടേഷൻ ഉദ്ഘാടനം ചെയ്‌തു. ഡെപ്യൂട്ടി സോണൽ ഹെഡ് സിയാദ് റുഹ്‌മാൻ, ഡെപ്യൂട്ടി ജനറൽ മാനേജർ സി.എച്ച്. രാജശേഖർ, ഡെപ്യൂട്ടി റീജിയണൽ മാനേജർ ആർ. ബാബു രവിശങ്കർ, കെ.എസ്.ഐ.ഡി.സി ഡെപ്യൂട്ടി ജനറൽ മാനേജർ (പ്രോജക്‌ട്‌സ്) ജോസ് കുര്യൻ മുണ്ടയ്ക്കൽ എന്നിവർ സംസാരിച്ചു.
പാലക്കാട്ടെ ചടങ്ങ് എറണാകുളം റീജിയൻ ഹെഡ് ആർ. ഗായത്രി ഉദ്ഘാടനം ചെയ്‌തു. ഡിസ്‌ട്രിക്‌ട് ഇൻഡസ്‌ട്രീസ് സെന്റർ അസിസ്‌റ്റന്റ് ജനറൽ മാനേജർ ലോഹിതദാസ്, പാലക്കാട് ഡിസ്‌ട്രിക്‌ട് ഇൻഡസ്‌ട്രീസ് സെന്റർ ചെയർമാൻ കെ.പി. മോഹൻരാജ്, കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് അബ്‌ദുൾ റസാക്ക് എന്നിവർ സംസാരിച്ചു. ഇരു ചടങ്ങുകളിലുമായി 50 എം.എസ്.എം.ഇ സംരംഭകർക്ക് പത്തു കോടി രൂപയുടെ വായ്‌പ വിതരണം ചെയ്‌തു.
ഫോട്ടോ:
അന്താരാഷ്‌ട്ര എം.എസ്.എം.ഇ ദിനത്തോട് അനുബന്ധിച്ച് ബാങ്ക് ഒഫ് ബറോഡ എറണാകുളം സോൺ കൊച്ചിയിൽ സംഘടിപ്പിച്ച വായ്‌പാ മേള സോണൽ ഹെഡ് കെ. വെങ്കടേഷൻ ഉദ്ഘാടനം ചെയ്യുന്നു.