1. ജമ്മു കാശ്മീർ സംവരണ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. ശബ്ദ വോട്ടോടെ ആണ് ഭേദഗതി ബിൽ പ്റമേയവും പാസാക്കിയത്. ജമ്മു കാശ്മീരിലെ രാഷ്ട്റപതി ഭരണം 6 മാസത്തേക്ക് നീട്ടി കൊണ്ടുള്ള പ്റമേയത്തിനും ലോക്സഭയുടെ അംഗീകാരം. കാശ്മീർ വിഷയത്തിൽ കോൺഗ്റസിന് എതിരെ രൂക്ഷ വിമർശനവുമായി കേന്ദ്റ ആഭ്യന്തര മന്ത്റി അമിത് ഷാ. ഇന്ത്യയെ വിഭജിച്ചത് കോൺഗ്റസെന്ന് അമിത് ഷാ. കശ്മീരിന്റെ മൂന്നിലൊന്ന് നെഹ്റു കാരണം നഷ്ടമായി. ജമ്മു കാശ്മീരിൽ തീവ്റവാദത്തിന് ഉത്തരവാദി കോൺഗ്റസ്
2. നെഹ്റുവിന്റെ തെറ്റുകൾ ഒട്ടേറെ പേരുടെ മരണത്തിന് ഇടയാക്കി. ആർട്ടിക്കിൾ 370 താത്ക്കാലികം മാത്റമാണ്. ഇന്ത്യ വിഭജനം നെഹ്റു ഏകപക്ഷീയമായി എടുത്ത തീരുമാനമാണ്. സർദാർ വല്ലഭായ് പട്ടേലുമായി നെഹ്റു ഇക്കാര്യം ചർച്ച ചെയ്തില്ല. കശ്മീരിന്റെ പൈതൃകങ്ങൾ സംരക്ഷിക്കുമെന്നും അമിത് ഷാ. ഒരു ജനാധിപത്യ സംവിധാനവും ബി.ജെ.പി ഇല്ലാതാക്കിയിട്ടില്ല തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികളിൽ ഇടപെടാറില്ലെന്നും ലോക്സഭയിൽ അമിത് ഷാ
3. നെഹ്റുവിന് എതിരായ അമിത് ഷായുടെ പരാമർശത്തിൽ ലോക്സഭയിൽ ബഹളം. ജമ്മു കാശ്മീരിൽ ബി.ജെ.പിയും കേന്ദ്റ സർക്കാരും ചേർന്ന് ജനാധിപത്യത്തെ അട്ടിമറിക്കുയാണ് എന്നായിരുന്നു കോൺഗ്റസിന്റെ ആരോപണം. കോൺഗ്റസ് മുൻകാലങ്ങളിൽ ഭരണത്തിലിരുന്നപ്പോൾ ജമ്മു കാശ്മീരിൽ ഇത്റയധികം ക്റമ സമാധാന പ്റശ്നങ്ങൾ ഉണ്ടായിട്ടില്ലെന്ന് മനീഷ് തിവാരി പറഞ്ഞു. ഇതിന് മറുപടിയായാണ് ചരിത്റം നിരത്തി അമിത് ഷാ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചത്
4. സംസ്ഥാനത്തെ 44 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മേൽക്കൈ. 22 ഇടത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ ജയിച്ചു. 17 ഇടത്ത് യു.ഡി.എഫും അഞ്ചിടത്ത് ബി.ജെ.പിയും ജയം നേടി. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ആറ് സീറ്റുകൾ എൽഡിഎഫും ഒരു സീറ്റ് ബിജെപിയും പിടിച്ചെടുത്തു. എൽ.ഡി.എഫ് ജയിച്ച എഴ് സീറ്റുകൾ യു.ഡി.എഫും തിരിച്ചു പിടിച്ചു. തൃശ്ശൂർ ജില്ലയിൽ ഉപതിരഞ്ഞടുപ്പ് നടന്ന നാല് വാർഡുകളിൽ എൽ.ഡി.എഫിന്റെ കൈവശമുണ്ടായിരുന്ന മൂന്ന് സീറ്റുകളടക്കം എല്ലാം യു.ഡി.എഫ് ജയിച്ചു.
5. കണ്ണൂർ സെൻട്റൽ ജയിലിൽ വീണ്ടും പരിശോധന. മൊബൈൽ ഫോണുകളും സോളാർ ചാർജറും പിടിച്ചെടുത്തു. ബക്കറ്റിൽ ഒളിപ്പിച്ച നിലയിലാണ് ഇവ പിടിച്ചെടുത്തത്. ജയിൽ സൂപ്റണ്ടിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. തുടർച്ചയായി മൊബൈൽ ഫോണുകൾ കണ്ടെത്തിയ സാഹചര്യത്തിൽ പരിശോധന ഇനിയും തുടരുമെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ്
6. ഫോണുകളിൽ ഉപയോഗിക്കുന്ന സിം കാർഡുകൾ കണ്ടെത്താനും നിർദ്ദേശം. പിടിച്ചെടുത്ത മൊബൈൽ ഫോണുകളിൽ ഒന്നിലും സിം കാർഡ് ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് ഐ.എം.ഇ.ഐ നമ്പർ ഉപയോഗിച്ച് സിംഗ് കണ്ടെത്താനാണ് നീക്കം. കഴിഞ്ഞ ശനിയാഴ്ച ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിൽ കണ്ണൂർ സെൻട്റൽ ജയിലിൽ റെയ്ഡ് നടത്തിയിരുന്നു
7. സീറോ മലബാർ സഭയിലെ ഭിന്നത രൂക്ഷമാകുന്നു. കർദ്ദിനാൾ മാർ ജോർജ് അധികാരമേറ്റ് എടുത്തതിന് എതിരെ ഒരു വിഭാഗം വൈദികർ. സഹായ മെത്റാൻമാരെ പുറത്താക്കിയ നടപടി അപലപനീയം എന്ന് വിമത വൈദികർ. വത്തിക്കാന്റേത് പ്റതികാര നടപടി. ഇരുട്ടിന്റെ മറവിൽ വത്തിക്കാൻ തീരുമാനം നടപ്പാക്കുന്നത് അപഹാസ്യമെന്നും കർദ്ദിനാൾ രാത്റി ചുമതലയേറ്റ് എടുത്തത് പരിഹാസ്യമായ നടപടിയെന്നും വൈദികർ
8. ആലുവയിൽ ചേർന്ന വൈദികരുടെ യോഗം പ്റമേയം പാസാക്കി. കർദിനാൾ മാർ ജോർജ് ആലഞ്ചേരി വീണ്ടും എറണാകുളം അങ്കമാലി അതിരൂപത അധ്യക്ഷനായി കഴിഞ്ഞ ദിവസമാണ് വത്തിക്കാൻ പുതിയ ഉത്തരവ് ഇറക്കിയത്. ബിഷപ്പ് ജേക്കബ് മനത്തോടത്തിനെ അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്റേറ്റർ പദവിയിൽ നിന്ന് മാറ്റിയ ശേഷമാണ് ആലഞ്ചേരിക്ക് അധ്യക്ഷ പദം തിരികെ നൽകിയത്. ഭൂമി ഇടപാടിലെ വിവാദത്തെ തുടർന്നാണ് കർദിനാളിനെ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നത്. ഒരു വർഷത്തേക്ക് ആയിരുന്നു മനത്തോടത്തിന് അഡ്മിനിട്റേറ്റർ പദവി നൽകിയിരുന്നത്. കാലാവധി ബുധനാഴ്ച അവസാനിച്ച സാഹചര്യത്തിൽ ചുമതല ഒഴിയാൻ ആവശ്യപ്പെടുക ആയിരുന്നു
9. ഖാദർ കമ്മിറ്റിയിലെ റിപ്പോർട്ടിൽ സർക്കാരിന് തിരിച്ചടി. റിപ്പോർട്ടിൻ മേലുള്ള സ്റ്റേ ഹൈക്കോടതി നീക്കിയില്ല. തുടർ നടപടികളുമായി മുന്നോട്ട് പോകാം എന്നും കോടതി. ഹൈക്കോടതിയുടെ തീരുമാനം, സ്റ്റേ ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജിയിൽ. സ്റ്റേ പൂർണമായും റദ്ദാക്കണം എന്ന സർക്കാർ ആവശ്യം കോടതി അംഗീകരിച്ചില്ല. കെ.ഇ.ആർ പരിഷ്‌കരണത്തിന് ഇത് തടസമാവില്ല എന്നും കോടതി.
10. റിപ്പോർട്ട് നടപ്പാക്കുന്നതിന് മുൻപ് എല്ലാവരെയും കേൾക്കേണ്ടത് ഉണ്ടെന്ന് ഹൈക്കോടതി. ഹൈസ്‌കൂൾ- ഹയർ സെക്കൻഡറി ഏകീകരണം ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കിയതാണ് ഖാദർ കമ്മിറ്റി റിപ്പോർട്ട്. കേരള വിദ്യാഭ്യാസ ചട്ടം തിരുത്തുന്നതിന് സ്റ്റേ തടസമല്ലെന്നും ഹൈക്കോടതി നിരീക്ഷണം. അതേസമയം, ജൂലായ് 17ന് കൊണ്ടുവന്ന സ്റ്റേ ഉത്തരവിൽ ഭേദഗതി വരുത്താമെന്ന് ഹൈക്കോടതി
11. വയനാട്ടിലെ രാത്റി യാത്റാ നിരോധനത്തിൽ ഇടപെടും എന്ന് വയനാട് എം.പി രാഹുൽ ഗാന്ധി. ഇതിനായി കർണാടക സർക്കാരുമായി സംസാരിക്കും. തീരുമാനം, വയനാടിന്റെ വികസനം ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത നേതാക്കളുടെ യോഗത്തിൽ. രാത്റി യാത്റാ നിരോധനത്തിൽ ഇടപെടണം എന്ന് നേതാക്കൾ ഐക്യകണ്‌ഠേന ആവശ്യപ്പെട്ടിരുന്നു.
12. വയനാട് എം.പി ആയതിന് ശേഷം രാഹുൽ ഗാന്ധി മണ്ഡലത്തിന്റെ വികസനം സംബന്ധിച്ച് ചർച്ച ചെയ്യാൻ വിളിക്കുന്ന ആദ്യ യോഗമാണ് നടന്നത്. കെ.സി.വേണുഗോപാൽ വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട മൂന്ന് യു.ഡി.എഫ് എം.എൽ.എമാർ, മൂന്ന് ഡി.സി.സി അധ്യക്ഷന്മാർ, മുസ്ലീം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങൾ ഉൾപ്പെടെ ഇരുപത്തി അഞ്ചോളം നേതാക്കൾ ആണ് യോഗത്തിൽ പങ്കെടുത്തത്.
|