rahul-gandhi-

ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത് തോൽവിക്ക് പിന്നാലെ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ച രാഹുൽ ഗാന്ധിയെ പിന്തുണച്ച് കോൺഗ്രസിൽ കൂട്ടരാജി. മൂന്ന് എ.ഐ.സി.സി സെക്രട്ടറിമാർ അടക്കം ആറുപേരാണ് രാജിവച്ചത്. കോൺഗ്രസിൽ പുതിയ നേതൃനിരയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസിന്റെ നേതൃസ്ഥാനങ്ങളിൽ നിന്ന് നേതാക്കൾ രാജിവച്ചത്.

എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപക് ബാബ്‌രിയയാണ് അവസാനമായി ഇന്ന് രസ്ഥാനം രാജി വച്ചത്. നിയമ മനുഷ്യാവകാശ സെൽ ചെയർമാൻ സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം വിവേക് തൻഖ രാജിവച്ചിരുന്നു. കൂടുതൽ പേർ രാജിക്ക് തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. പുതിയ നേതൃനിര സൃഷ്ടിക്കാൻ രാഹുൽ ഗാന്ധിക്ക് ഇത് സ്വാതന്ത്ര്യം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നീട് രാജിവെച്ചവരും തൻഖയുടെ നിലപാട് ആവർത്തിച്ചു. കോൺഗ്രിസന്റെ ഡൽഹി, ഹരിയാന, മദ്ധ്യപ്രദേശ് ഘടകങ്ങളിൽ നിന്നാണ് കൂടുതൽ പേർ രാജിക്ക് തയ്യാറായത്.

ഡൽഹി കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് രാജേഷ് ലിലേതിയ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് രാജി പ്രഖ്യാപിച്ചത്. മഹിളാ കോൺഗ്രസ് ഹരിയാന ഘടകം പ്രസിഡന്റ് സുമിത്ര ചൗഹാൻ, മേഘാലയയിൽ നിന്നുള്ള ജനറൽസെക്രട്ടറി നെട്ട പി. സങ്മ, സെക്രട്ടറി വീരേന്ദർ റാത്തോഡ്, ഛത്തിസ്ഗഢ് ജനറൽ സെക്രട്ടറി അനിൽ ചൗധരി, മദ്ധ്യപ്രദേശ് സെക്രട്ടറി സുധീർ ചൗധരി, ഹരിയാന സെക്രട്ടറി സത്യവീർ യാദവ് എന്നിവരാണ് രാജിവെച്ച മറ്റു പ്രമുഖർ.

തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ നേതാക്കൾ തയ്യാറാവുന്നില്ലെന്ന് രാഹുൽ ഗാന്ധഝി നേരത്തെ പ്രസ്താവിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കഴിഞ്ഞ ദീവസം രാഹുൽ ഗാന്ദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിലെ കൂട്ടരാജി.

We all should submit our resignations fr party positions & give Rahul ji a free hand to choose his team. I welcome Mr Kamalnath’s statement to that effect. I unequivocally submit my resignation as AICC Dept chairman Law,RTI & HR. Party cannot afford a stalemate for too long.

— Vivek Tankha (@VTankha) June 27, 2019