തൃശൂർ: ഇതര സംസ്ഥാനങ്ങളിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലെത്തിച്ച് ഏജന്റിനെ പൊലീസ് പിടികൂടി. പ്രായപൂർത്തിയാകാത്ത 18 പെൺകുട്ടികളെ വ്യാജരേഖകളുമായാണ് കേരളത്തിലെത്തിച്ചത്. സംഭവത്തിൽ ഒഡിഷ സ്വദേശിയായ ഏജന്റ് നാഗേന്ദ്രയാണ് പൊലീസിന്റെ പിടിയിലായത്.
വിവിധ കന്യാസ്ത്രീ മഠങ്ങളിലേക്ക് ജോലിക്കായാണ് തങ്ങളെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന് പെൺകുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. ഛത്തീസ്ഗഡ്, ഒഡിഷ എന്നിവിടങ്ങളിൽ നിന്നാണ് കുട്ടികളെ എത്തിച്ചത്. പെൺകുട്ടികളെ റസ്ക്യൂ ഹോമിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.