indian-cricket-team

ലണ്ടൻ: ചർച്ചകൾക്കും വിവാദങ്ങൾക്കും ശേഷം ഇന്ത്യയുടെ പുതിയ ഒാറഞ്ച് നിറത്തിലുള്ള ജേഴ്സി പുറത്തുവിട്ട് ടീം മാനേജ്മെന്റ്. മെൻ ഇൻ ബ്ലു എന്ന വിളിപ്പേരുള്ള ടീം ഇന്ത്യ ഞായറാഴ്ച്ച ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോൾ പുതിയ ജേഴ്സിയാണ് ധരിക്കുക. കടും നീല നിറത്തിലുള്ള ജേഴ്സിയുടെ രണ്ട് ഭാഗത്തും ഇളം കാവി നിറമാണുള്ളത്. സാധാരണ ഫുട്ബോളിലാണ് എവേ ജേഴ്സി സംവിധാനം ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണത്തെ ലോകകപ്പിൽ അത് ക്രിക്കറ്റിലും ഏർപ്പെടുത്തുമെന്ന് ഐ.സി.സി. തീരുമാനിക്കുകയായിരുന്നു.

ഐ.സി.സിയുടെ പ്രത്യേക നിർദേശ പ്രകാരമാണ് ലോകകപ്പ് ക്രിക്കറ്റിൽ എവേ ജഴ്സി അവതരിപ്പിക്കുന്നത്‌. നേരത്തെ ഇന്ത്യൻ ടീം ഓറ‌ഞ്ച് ജഴ്സി അണിയുന്നതിനെതിരെ കോൺഗ്രസ്, സമാജ്‌വാജി പാർട്ടി എം.എൽ.എമാർ രംഗത്തെത്തിയുന്നു. ജഴ്സിയുടെ നിറം തിരഞ്ഞെടുത്തത് കേന്ദ്രസർക്കാരാണെന്നും രാജ്യത്തെ കാവിവത്കരിക്കുന്നതിന്റെ ഭാഗമായാണിതെന്നും എം.എൽ.എമാർ ആരോപിച്ചിരുന്നു. ആരോപണങ്ങളെ അസ്ഥാനത്താക്കിയാണ് ടീം മാനേജ്മെന്റ് ജേഴ്സി പുറത്തുവിട്ടത്. ഇന്ത്യ പുതിയ ജേഴ്‌സിയിൽ തിളങ്ങുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നത്.

orange-jersy