ഡേറം: ദക്ഷിണാഫ്രിക്കൻ ബൗളിംഗ് നിരയ്ക്ക് മുന്നിൽ തകർന്നടിഞ്ഞ ശ്രീലങ്കയുടെ 204 റൺസ് പിന്തുടർന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കും തുടക്കത്തിൽ തിരിച്ചടി ദക്ഷിണാഫ്രിക്കയുടെ സ്കോർ 32ലെത്തിയപ്പോൾ ഓപ്പണർ ക്വിന്റൺ ഡി കോക്കാണ് പുറത്തായത്. 15 റൺസൊണ് ഡി കോക്കിന്റെ സമ്പാദ്യം,.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 49.3 ഓവറിൽ എല്ലാവരും പുറത്താവുകയായിരുന്നു. 30 റൺസ് വീതം എടുത്ത കുശാൽ മെൻഡിസും അവിഷ്‌ക ഫെർണാണ്ടോയുമാണ് ലങ്കൻ നിരയിൽ പിടിച്ചുനിന്നത്.
ആദ്യ പന്തിൽ തന്നെ ഓപ്പണർ ദിമുത് കരുണരത്‌നെ പുറത്തായി. 29 പന്തില്‍ൽ 30 റണ്‍സ് നേടിയ അവിഷ്‌ക ഫെര്‍ണാണ്ടോയെ പ്രിട്ടോറിയസ് പുറത്താക്കി. 34 പന്തിൽ 30 റണ്‍സ് നേടി ഓപ്പണര്‍ കുശാല്‍ പെരേര പുറത്തായി.
ഏയ്ഞ്ചലോ മാത്യൂസ് 11 റൺസ് നേടി. ധനജ്ഞയ ഡിസിൽവ 41 പന്തിൽ 24 റൺസ് നേടി. ജീവൻ മെൻഡിസ് 46 പന്തിൽ 18 റൺസ് നേടി. തിൽസാര പെരേര 25 പന്തിൽ 21 റൺസും ഇസുരു ഉദാന32 പന്തിൽ 17 റൺസും ലസിത് മലിംഗ നാല് റൺസും നേടി. ഏഴ് പന്തിൽ അഞ്ച് റൺസുമായി ലക്മൽ പുറത്താകാതെ നിന്നു.
ക്രിസ് മോറിസ്, ഡിവൈൻ പ്രിട്ടോറിയസ് എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. റബാദ രണ്ട് വിക്കറ്റും ഫലുക്വായോ, ഡുമിനി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.