news

1. ചത്തീസ്ഗഡിൽ നക്സലുകളുമായുള്ള ഏറ്റുമുട്ടലിൽ മലയാളി ജവാൻ കൊല്ലപ്പെട്ടു. ഇടുക്കി മുക്കിടി സ്വദേശിയായ ഒ.പി സജുവാണ് കൊല്ലപ്പെട്ടത്. ബിജാപൂരിൽ നക്സലുകളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് ജവാൻമാരിൽ ഒരാളാണ് സജു. സി.ആർ.പി.എഫിൽ ഹെഡ് കോൺസ്റ്റബിളായിരുന്നു സാജു. ഏറ്റുമുട്ടലിൽ പ്റദേശവാസിയായ പെൺകുട്ടിയും കൊല്ലപ്പെട്ടു.




2. ഇന്ന് രാവിലെ 11 മണിയോടെയാണ് സി.ആർ.പി.എഫിന്റെ 199ാം ബറ്റാലിയനും പൊലീസും ചേർന്ന സംഘവും നക്സലുകളുമായി ചത്തീസ്ഗഢിലെ ബിജാപൂരിൽ ഏറ്റമുട്ടലുണ്ടായത്. ബീജാപൂരിലെ കേശുകുത്തൽ ഗ്റാമത്തിൽ തെരച്ചിലിനായി എത്തിയ സിആർപിഎഫ് സംഘത്തിന് നേരെ നക്സലുകൾ വെടിവെക്കുകയായിരുന്നു. കർണാടക സ്വദേശി മഹദേവ , ഉത്തർപ്റദേശ് സ്വദേശി മദൻപാൽ സിങ്ങ് എന്നിവരാണ് മരിച്ച മറ്റു ജവാന്മാർ.
3. ആന്തൂരിലെ പ്റവാസി വ്യവസായി സാജന്റെ ആത്മഹത്യയിൽ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി പൊലീസ്. സാജന്റെ മക്കളിൽ നിന്നും മറ്റു കുടുംബാംഗങ്ങളിൽ നിന്നും വിശദമായ മൊഴിയെടുക്കും. സാജന്റെ ഭാര്യ ബീനയുടെ മൊഴി അന്വേഷണസംഘം വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്. നൈജീരിയയിൽ വ്യവസായ സംരംഭം നടത്തി വിജയിച്ച സാജന് നഗരസഭ നിഷേധിച്ചാലും കൺവെൻഷൻ സെന്ററിന്റെ അനുമതിക്ക് ന്യായമായി സമീപിക്കാവുന്ന ഉയർന്ന സ്ഥാപനങ്ങളുണ്ട് എന്നിരിക്കെ ആത്മഹത്യ ചെയ്യാൻ പെട്ടെന്നുള്ള പ്റകോപനമെന്താണ് എന്ന ചോദ്യത്തിനാണ് പൊലീസ് ഉത്തരം തേടുന്നത്.
4. സാജന്റെ ബാങ്ക് ഇപാടുകളടക്കം സാമ്പത്തിക വിഷയങ്ങൾ ഗൗരവമായി പരിശോധിക്കാനാണ് പൊലീസ് നീക്കം. സാജന്റെ ഡയറിക്കുറിപ്പ് പരിശോധിച്ചതിൽ തന്റെ സ്വപ്ന പദ്ധതി മുടങ്ങിയതിലെ മനോവിഷമം തന്നെയാണ് ആത്മഹത്യയിലേക്ക് നയിച്ച പ്റധാന കാരണമെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. കൺവെൻഷൻ സെന്ററിനോട് ചേർന്ന് നിർമ്മിച്ച സാജന്റെ വില്ലകൾ ഭൂരിഭാഗവും വിറ്റുപോയിട്ടുണ്ട്. സാജന്റെയും ഭാര്യയുടെയും ഭാര്യാപിതാവിന്റെയും പേരിലാണ് ഈ രണ്ട് സംരംഭങ്ങളും. സാമ്പത്തിക ബാധ്യതയും കാര്യമായില്ലെന്നാണ് വിവരം.
5. കൺവെൻഷൻ സെന്ററിന്റെ ചുമതല ഏൽപ്പിച്ചവരുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് പൊലീസ് പ്റധാനമായും പരിശോധിക്കുന്നത്. ഇവരുമായി മുൻപ് അഭിപ്റായ ഭിന്നതകളുണ്ടായോ എന്നും അന്വേഷിക്കും. കുടുംബ പ്റശ്നങ്ങളുണ്ടായോ എന്നറിയുന്നതിനാണ് മക്കളുടെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുക്കുന്നത്. ഫോൺ രേഖകളടക്കം പരിശോധിക്കും. അതേസമയം സാജന്റെ പാർത്ഥാസ് കൺവെൻഷൻ സെന്ററിന് അന്തിമ അനുമതി നേടാൻ വേണ്ടിയുള്ള പ്റവർത്തനങ്ങൾ സാജന്റെ കുടുംബവും സുഹൃത്തുകളും വേഗത്തിലാക്കി. സസ്‌പെൻഷനിലായവർക്ക് പകരം വന്ന നഗരസഭാ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സാജന്റെ ഓഡിറ്റോറിയത്തിൽ വിശദമായ പരിശോധന നടത്തിയിരുന്നു.
6. കേരളത്തിൽ വൈറോളജി ഇൻസ്റ്റിറ്റിയൂട്ട് സ്ഥാപിക്കാമെന്ന വാഗ്ദാനത്തിൽ നിന്നും കേന്ദ്റ സർക്കാർ പിന്മാറുന്നു. സംസ്ഥാനത്ത് വൈറോളജി ഇൻസ്റ്റിറ്റിയൂട്ട് സ്ഥാപിക്കുന്ന കാര്യം പിന്നീട് ആലോചിക്കാമെന്ന് കേന്ദ്റ സർക്കാർ ലോക്സഭയിൽ അറിയിച്ചു. ചോദ്യോത്തര വേളയിൽ ആറ്റിങ്ങൽ എം.പി അടൂർ പ്റകാശിന് നൽകിയ മറുപടിയിലാണ് കേന്ദ്റ ആരോഗ്യ സഹമന്ത്റി അശ്വനി കുമാർ ഇക്കാര്യം അറിയിച്ചത്.
7. സംസ്ഥാനത്ത് നിപ, എച്ച് 1 എൻ 1 വൈറസ് രോഗങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കേരളത്തിൽ വൈറോളജി ലാബ് എന്ന ആവശ്യം ഉയർന്നത്. 2018ൽ കോഴിക്കോട് നിപ ബാധ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സംസ്ഥാനം ഈ ആവശ്യം കേന്ദ്റത്തിന് മുന്നിൽ ഉന്നയിച്ചിരുന്നു. രണ്ടാം മോദി സർക്കാർ അധികാരമേറ്റതിന് പിന്നാലെ കേന്ദ്റ ആരോഗ്യമന്ത്റി ഹർഷ വർധനെ കണ്ട് ആരോഗ്യമന്ത്റി കെകെ ഷൈലജ ടീച്ചറും വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിന്റെ ആവശ്യകത പ്റത്യേകം ഉന്നയിച്ചിരുന്നു.
8. ജമ്മു കാശ്മീർ സംവരണ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. ശബ്ദ വോട്ടോടെ ആണ് ഭേദഗതി ബിൽ പ്റമേയവും പാസാക്കിയത്. ജമ്മു കാശ്മീരിലെ രാഷ്ട്റപതി ഭരണം 6 മാസത്തേക്ക് നീട്ടി കൊണ്ടുള്ള പ്റമേയത്തിനും ലോക്സഭയുടെ അംഗീകാരം. കാശ്മീർ വിഷയത്തിൽ കോൺഗ്റസിന് എതിരെ രൂക്ഷ വിമർശനവുമായി കേന്ദ്റ ആഭ്യന്തര മന്ത്റി അമിത് ഷാ. ഇന്ത്യയെ വിഭജിച്ചത് കോൺഗ്റസെന്ന് അമിത് ഷാ. കശ്മീരിന്റെ മൂന്നിലൊന്ന് നെഹ്റു കാരണം നഷ്ടമായി. ജമ്മു കാശ്മീരിൽ തീവ്റവാദത്തിന് ഉത്തരവാദി കോൺഗ്റസ്
9. നെഹ്റുവിന്റെ തെറ്റുകൾ ഒട്ടേറെ പേരുടെ മരണത്തിന് ഇടയാക്കി. ആർട്ടിക്കിൾ 370 താത്ക്കാലികം മാത്റമാണ്. ഇന്ത്യ വിഭജനം നെഹ്റു ഏകപക്ഷീയമായി എടുത്ത തീരുമാനമാണ്. സർദാർ വല്ലഭായ് പട്ടേലുമായി നെഹ്റു ഇക്കാര്യം ചർച്ച ചെയ്തില്ല. കശ്മീരിന്റെ പൈതൃകങ്ങൾ സംരക്ഷിക്കുമെന്നും അമിത് ഷാ. ഒരു ജനാധിപത്യ സംവിധാനവും ബി.ജെ.പി ഇല്ലാതാക്കിയിട്ടില്ല തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികളിൽ ഇടപെടാറില്ലെന്നും ലോക്സഭയിൽ അമിത് ഷാ
10. നെഹ്റുവിന് എതിരായ അമിത് ഷായുടെ പരാമർശത്തിൽ ലോക്സഭയിൽ ബഹളം. ജമ്മു കാശ്മീരിൽ ബി.ജെ.പിയും കേന്ദ്റ സർക്കാരും ചേർന്ന് ജനാധിപത്യത്തെ അട്ടിമറിക്കുയാണ് എന്നായിരുന്നു കോൺഗ്റസിന്റെ ആരോപണം. കോൺഗ്റസ് മുൻകാലങ്ങളിൽ ഭരണത്തിലിരുന്നപ്പോൾ ജമ്മു കാശ്മീരിൽ ഇത്റയധികം ക്റമ സമാധാന പ്റശ്നങ്ങൾ ഉണ്ടായിട്ടില്ലെന്ന് മനീഷ് തിവാരി പറഞ്ഞു. ഇതിന് മറുപടിയായാണ് ചരിത്റം നിരത്തി അമിത് ഷാ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചത്
11. സീറോ മലബാർ സഭയിലെ ഭിന്നത രൂക്ഷമാകുന്നു. കർദ്ദിനാൾ മാർ ജോർജ് അധികാരമേറ്റ് എടുത്തതിന് എതിരെ ഒരു വിഭാഗം വൈദികർ. സഹായ മെത്റാൻമാരെ പുറത്താക്കിയ നടപടി അപലപനീയം എന്ന് വിമത വൈദികർ. വത്തിക്കാന്റേത് പ്റതികാര നടപടി. ഇരുട്ടിന്റെ മറവിൽ വത്തിക്കാൻ തീരുമാനം നടപ്പാക്കുന്നത് അപഹാസ്യമെന്നും കർദ്ദിനാൾ രാത്റി ചുമതലയേറ്റ് എടുത്തത് പരിഹാസ്യമായ നടപടിയെന്നും വൈദികർ