bullet-train

ന്യൂഡൽഹി: ജപ്പാനിൽ നിന്ന് 24 ബുള്ളറ്റ് ട്രെയിനുകൾ വാങ്ങുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. മുംബയ് അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പ്രോജക്ടിന്റെ ഭാഗമായാണ് ട്രെയിനുകൾ വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. ഇവയിൽ ആറെണ്ണം മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ അസംബിൾചെയ്യുമെന്ന് അദ്ദേഹം രാജ്യസഭയെ അറിയിച്ചു.

1,08,000 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ 81 ശതമാനവും ജപ്പാൻ ഇന്റർനാഷണൽ കോ ഓപ്പറേഷൻ ഏജൻസി (ജെയ്ക്ക) വായ്പയായി നല്‍കും. 2023ൽ പദ്ധതി യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് പീയുഷ് ഗോയൽ അറിയിച്ചു. ട്രെയിനുകൾ വാങ്ങുന്നതിനായി ടെൻഡർ ക്ഷണിക്കും. ട്രെയിനുകൾ എവിടെ അസംബിൾ ചെയ്യണമെന്ന കാര്യം അവ നിർമ്മിക്കുന്ന ജപ്പാനിലെ കമ്പനിയാകും തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

പ്രീമിയം തീവണ്ടികളായ രാജധാനി, ശതാബ്ദി എക്‌സ്പ്രസ് എന്നിവ സ്വകാര്യവത്കരിക്കാൻ നീക്കമില്ലെന്നും മന്ത്രി വ്യക്തമാക്കി.