കൊച്ചി: ഒബ്‌റോൺ മാളിന്റെ 11-ാം വാർഷികാഘോഷം 150 നാൾ നീളുന്ന മികച്ച ഷോപ്പിംഗ് അനുഭവമാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഹാഫ് പ്രൈസ് സെയിൽ നാളെ സമാപിക്കും. ഡിപ്പാർട്ട്‌മെന്റ് സ്‌റ്റോറുകൾ, ഫാഷൻ ആൻഡ് ആക്‌സസറീസ്, ബ്യൂട്ടി കെയർ, ഗ്രോസറി, ഫുഡ് ആൻഡ് ഗെയിമിംഗ്, വാച്ചുകൾ, ഫുട്‌വെയർ, സ്‌പോർട്‌സ് വെയർ, ഇലക്‌ട്രോണിക്‌സ്, ട്രാവൽ, ഗിഫ്‌റ്റുകൾ, കുട്ടികളുടെ ഉത്‌പന്നങ്ങൾ, ജുവലറി തുടങ്ങി വിവിധ വിഭാഗങ്ങളിലായി 300ലേറെ ബ്രാൻഡുകൾക്ക് 50 ശതമാനം വരെ വിലക്കുറവുണ്ടെന്ന് മാൾ സെന്റർ മാനേജർ ജോജി ജോൺ പറഞ്ഞു.
11-ാം വാർഷികത്തിനോടനുബന്ധിച്ച് നടക്കുന്ന ഷോപ്പിംഗ് ഫെസ്‌റ്റിൽ എൽ.ഇ.ടി ടിവികൾ, സ്‌മാർട്ഫോണുകൾ, വാച്ചുകൾ തുടങ്ങിയ സമ്മാനങ്ങളും എല്ലാ ആഴ്‌ചകളിലും മാസങ്ങളിലും നറുക്കെടുപ്പിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കും. നിസാൻ കിക്‌സ് കാർ, ബി.എം.ഡബ്ല്യൂ ജി310 ആർ ബൈക്ക് എന്നിവയാണ് മെഗാ ബമ്പർ സമ്മാനങ്ങൾ.