ലണ്ടൻ: ദക്ഷിണാഫ്രിക്കയ്‍ക്കെതിരെ ലോകകപ്പിൽ ശ്രീലങ്കയുടെ ബാറ്റിംഗ് പുരോഗമിക്കുന്നതിനിടെയാണ് ഗ്രൗണ്ടിലേക്ക് അപ്രതീക്ഷിതമായി അവരെത്തിയത്. അതോടെ ശ്രീലങ്കൻ ബാറ്റ്സ്മാൻമാരും ദക്ഷണാഫ്രിക്കൻ താരങ്ങളും മാത്രമല്ല അമ്പയർമാരും നിലത്തുകിടന്നു. കളിക്കാർ എന്താണ് ചെയ്യുന്നതെന്ന് അമ്പരന്ന് കാണികൾക്ക് പിന്നീടാണ് കാര്യം മനസിലായത്. തേനീച്ചക്കൂട്ടം ഗ്രൗണ്ടിലെത്തിയതിനെ തുടർന്നാണ് കളിക്കാരും അമ്പയർമാരും പ്രാണ രക്ഷാർത്ഥം നിലത്തുകിടന്നത്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയുടെ ഇന്നിംഗ്സ് അവസാനിക്കാറായ സമയത്താണ് തേനീച്ചകൾ എത്തിയത്.ശ്രീലങ്കൻ ബാറ്റ്സ്മാൻമാരായ ലക്മലിനും ഉദാനയ്ക്കും ചുറ്റുമായാണ് തേനിച്ചക്കൂട്ടം നിലയുറപ്പിച്ചത്. ഇതോടെ അല്പസമയത്തേക്ക് കളി നിറുത്തിവച്ചു. പിന്നീട് തേനീച്ചകൾ കളിക്കളം വിട്ടശേഷമാണ് കളി വീണ്ടും തുടങ്ങിയത്. എന്നാൽ ഗാലറിയിൽ കാണികളുടെ ഭാഗത്തേക്ക് തേനിച്ചക്കൂട്ടം എത്തിയില്ല. അതുകൊണ്ടാണ് ഗ്രൗണ്ടിൽ സംഭവിച്ചതിനെക്കുറിച്ച് കാണികൾ അറിയാതെ പോയത്. ഗ്രൗണ്ടിലുമ്ടായിരുന്നവർക്ക് കാര്യം സീരിയസായിരുന്നെങ്കിലും കാണികൾക്ക് പൊട്ടിച്ചിരിക്കുള്ള അവസരമായി.
Bees stop play... pic.twitter.com/kRjzCeQexZ
— Fred Boycott (@FredBoycott) June 28, 2019
When last did you see this?
— Cricket South Africa (@OfficialCSA) June 28, 2019
🐝🐝Bees stop play, momentarily
The bees are back again in a South Africa v Sri Lanka cricket match, this time at Chester-le-Street#CWC19 #ItsMoreThanCricket #SLvSA pic.twitter.com/Hr6K9b6f0x