provident-fund-interest

ന്യൂഡൽഹി: പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന് ഈ സാമ്പത്തിക വർഷം നിർദ്ദേശിച്ച 8.65 ശതമാനം പലിശ നിലനിറുത്തണമെന്ന് തൊഴിൽ മന്ത്രാലയവും ഇ. പി. എഫ് ഓർഗനൈസേഷനും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും. പലിശ 8.55 ശതമാനമായി കുറയ്‌ക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയം തൊഴിൽ മന്ത്രാലയത്തിന് ശുപാർശ നൽകിയിരുന്നു. ഇതിനെതിരെ ട്രസ്‌റ്റി ബോർഡ് ശക്തമായ നിലപാട് സ്വീകരിച്ചതായി അറിയുന്നു.

ഇ.പി.എഫ്.ഒ ഫണ്ടിൽ നിന്നെടുത്ത് നടത്തിയ നിക്ഷേപങ്ങളിൽ ചിലത് നഷ്ടമായേക്കുമെന്നതിനാലാണ് പലിശ കുറയ്‌ക്കാൻ നിർദ്ദേശിച്ചത്. എന്നാൽ 8.55 ശതമാനം പലിശ നൽകിയാലും 150 കോടി മിച്ചം പിടിക്കാമെന്ന് ഇ.പി.എഫ്. ഒ തൊഴിൽ മന്ത്രാലയത്തെ അറിച്ചതായി സൂചനയുണ്ട്. ഫെബ്രുവരിയിലാണ് പലിശ 8.65 ശതമാനമാക്കിയത്.