death

കോഴിക്കോട്: കോഴിക്കോട് മദ്യം കഴിച്ച എസ്റ്റേറ്റ് തൊഴിലാളി മരിച്ച നിലയിൽ. നൂറാംതോടിന് സമീപം പാലക്കൽ കൊയപ്പതൊടി എസ്റ്റേറ്റിലെ തൊഴിലാളിയായ കൊളമ്പൻ (60) ആണ് മരിച്ചത്. മദ്യം കഴിച്ച രണ്ട് പേരുടെ നില ഗുരുതരമാണ്. നാരായണൻ, ഗോപാലൻ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു. കൊളമ്പന്റെ ഒപ്പമാണ് ഇരുവരും മദ്യപിച്ചിരുന്നത്.

ആദിവാസി വിഭാഗത്തിൽ പെട്ട ആളാണ് കൊളമ്പൻ.കൊളമ്പന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളത്. ഇവർ എവിടെ നിന്നാണ് മദ്യം വാങ്ങി കഴിച്ചതെന്ന് വ്യക്തമല്ല. വിഷമദ്യമാണെന്നാണ് പ്രഥമിക നിഗമനം