നല്ല ഉറക്കം മനസും ശരീരവും ആരോഗ്യമുള്ളതാകാനും ക്രിയാത്മകമായി പ്രവർത്തിക്കാനും സഹായിക്കും. രക്തസമ്മർദ്ദവും മാനസിക പിരിമുറുക്കവും ഉൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് കാരണവും ഉറക്കക്കുറവാണ്. ഉറക്കത്തിന് വിഘാതമായ തെറ്റായ ശീലങ്ങൾ ഒഴിവാക്കുക. ഉറങ്ങാൻ പോകും മുൻപുള്ള വായന കണ്ണിന് സമ്മർദ്ദവും തളർച്ചയുമുണ്ടാക്കും. മനസിന് പിരിമുറുക്കമുണ്ടാക്കുന്ന പുസ്തകങ്ങൾ വായിക്കാതിരിക്കാനും ശ്രദ്ധിക്കണം. രാത്രി വൈകും വരെ പാട്ടുകേൾക്കുന്നതും ബഹളങ്ങളുള്ള പാട്ടുകളും ഉറക്കം കെടുത്തും.
ഉറങ്ങാൻ കിടക്കുമ്പോൾ ടിവി കാണുന്നതും ഉറക്കം വൈകിപ്പിക്കും . സോഷ്യൽ മീഡിയയുടെ അമിത ഉപയോഗവും രാത്രികാല ചാറ്റിംഗും ഒഴിവാക്കുക. ദീർഘനേരം സ്ക്രീനിൽ നോക്കുന്നതും കണ്ണിന് ആയാസമുണ്ടാക്കും. ഉറങ്ങാൻ നേരം വീഡിയോ ഗെയിമും അരുത്. ഉറങ്ങുന്നതിനു മുൻപ് മദ്യപിക്കുന്ന ശീലവും നല്ല ഉറക്കത്തിന് തടസമാണ്. വെള്ളം കുടിക്കുന്ന ശീലം നല്ലതാണെങ്കിലും ഉറക്കത്തിന് മുൻപ് അമിതമായി വെള്ളം കുടിച്ചാൽ മൂത്രശങ്കയുണ്ടാക്കും. ഇത് ഉറക്കത്തെ തടസപ്പെടുത്തുന്നു.