v-muraleedharan

ദുബായ്: ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്‌ത് ദുബായിലെ ഡാൻസ് ബാറിലെത്തിച്ച കോയമ്പത്തൂർ സ്വദേശികളായ നാല് പെൺകുട്ടികൾ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഇടപെടലിൽ രക്ഷപ്പെട്ടു. മന്ത്രിയുടെ നിർദേശപ്രകാരം ദുബായ് ഇന്ത്യൻ കോൺസുലേറ്റാണ് പെൺകുട്ടികളെ രക്ഷപ്പെടുത്തി നാട്ടിലേക്കയച്ചത്.

ദുബായിലെ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിൽ ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്‌താണ് ഏജന്റ് പെൺകുട്ടികളെ ദുബായിലെത്തിച്ചത്. ശേഷം ഇവരെ ഒരു മുറിയിൽ പൂട്ടിയിടുകയായിരുന്നു. രാത്രിയായപ്പോൾ നിർബന്ധിച്ച് ബാറിലെത്തിച്ചു. വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കിയ ഇവർ നാട്ടിലെ അകന്ന ബന്ധുവിന് ഫോണിൽ സന്ദേശം അയച്ചു. കേരളത്തിലെ ബി.ജെ.പി പ്രവർത്തകനായ ജി. കാശിനാഥൻ വഴിയാണ് മന്ത്രി ഈ വിവരം അറിയുന്നത്. ഉടൻ തന്നെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുലിനെ വിളിച്ച് പെൺകുട്ടികളെ രക്ഷപ്പെടുത്താൻ നിർദേശിക്കുകയായിരുന്നു.

Our Consulate in Dubai @cgidubai is arranging their repatriation back to India quickly. @narendramodi government never compromises on the welfare of Indian workers abroad. @narendramodi @PMOIndia @AmitShah @DrSJaishankar @VMBJP @MEAIndia

— V. Muraleedharan (@MOS_MEA) June 27, 2019