ഒസാക്ക: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ആ സ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ. മോദി എത്ര നല്ലവനെന്ന (കിത്‌ന അച്ചാ ഹെ മോദി)അടിക്കുറുപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിരിച്ച് കൊണ്ടാണ് ഇരു നേതാക്കളും ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്.
ചിത്രത്തിൽ തവിട്ട് നിറത്തിലുള്ള ജാക്കറ്റാണ് മോദി ധരിച്ചിരിക്കുന്നത്, നീല സ്വൂട്ടിലാണ് മോറിസൺ പ്രത്യക്ഷപ്പെടുന്നത്. ജി-20 ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും കണ്ടുമുട്ടിയത്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മോദിയെ അഭിനന്ദിച്ചിരുന്നു. താങ്കൾ അത് അർഹിക്കുന്നുവെന്നായിരുന്നു ട്രംപിന്റെ പ്രശംസ.
Kithana acha he Modi! #G20OsakaSummit pic.twitter.com/BC6DyuX4lf
— Scott Morrison (@ScottMorrisonMP) June 28, 2019