ചലച്ചിത്രതാരം അമല പോളിന്റെ ആദ്യ ഭർത്താവും യുവ സംവിധായകനുമായ എ.എൽ വിജയ് വിവാഹിതനാകുന്നു. ഡോക്ടറായ ചെന്നൈ സ്വദേശിനിയാണ് വിജയിയുടെ ജീവിതസഖിയാകാൻ പോകുന്നത്. ജൂലായ് 11നാണ് വിവാഹമെന്നാണ് റിപ്പോർട്ട്.
2014ലാണ് വിജയിയും അമലയും പ്രണയിച്ച് വിവാഹം ചെയ്തത്. 2017ൽ ആ ബന്ധം വിവാഹ മോചനത്തിൽ കലാശിച്ചു. ദൈവത്തിരുമകൾ, മദ്രാസ് പട്ടണം എന്നീ ചിത്രങ്ങളിലൂടെയാണ് എ.എൽ വിജയ് ശ്രദ്ധേയനായത്. അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് വിജയ് ഇപ്പോൾ സംവിധാനം ചെയ്യുന്നത്.