k-muraleedharan-mp-dgp-lo

കോഴിക്കോട്: ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ മാറ്റി വകതിരിവുള്ളയാളെ ഡി.ജി.പിയാക്കണമെന്ന് കെ.മുരളീധരൻ എം.പി. അടിക്കടിയുള്ള കസ്റ്റഡി മരണങ്ങൾ സംസ്ഥാന സർക്കാരിന് പൊലീസിൽ നിയന്ത്രണം നഷ്ടപ്പെട്ടതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'കസ്റ്റഡിമരണം തുടർന്ന് കൊണ്ടിരിക്കുന്നു എന്ന് പറയുന്നത് സംസ്ഥാന സർക്കാരിന്റെ പരാജയമാണ്. അടിയന്തരാവസ്ഥയിൽ രാജൻ കേസിലെ ഒരു പരാമർശത്തിന്റെ പേരിലാണ് കെ കരുണാകരൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. അത് നോക്കുമ്പോൾ പിണറായി വിജയൻ എത്രയോ തവണ രാജിവയ്‌ക്കേണ്ട സമയം കഴിഞ്ഞു. മുഖ്യമന്ത്രിക്ക് ഇതിൽ ഉത്തരവാദിത്തമുണ്ട്'- മുരളീധരൻ പറഞ്ഞു.