bjp

കണ്ണൂർ: ബി.ജെ.പിയിൽ എത്തിയത് മുജ്ജന്മ സുകൃതമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ വിജയത്തെ സ്‌തുതിച്ചതിന്റെ പേരിൽ കോൺഗ്രസ് പുറത്താക്കിയ മുൻ കണ്ണൂർ എം.പി എ.പി.അബ്ദുള്ളക്കുട്ടി പറഞ്ഞു. പൊതുരംഗത്ത് തുടരണമെന്ന് ബി.ജെ.പി നേതാക്കൾ സ്‌നേഹപൂർവം ഉപദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് നടപടി നേരിടുന്ന ലോകത്തെ ആദ്യത്തെയാളാണ് താനെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു. കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ ബുധനാഴ്ചയാണ് അബ്ദുള്ളക്കുട്ടി ബി.ജെ.പിയിൽ ചേർന്നത്. ബി.ജെ.പി വർക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദയിൽ നിന്നായിരുന്നു അംഗത്വം ഏറ്റുവാങ്ങിയത്.

ബി.ജെ.പിയിൽ ചേർന്നതോടെ താൻ ദേശീയ മുസ്ലീമായെന്ന് അംഗത്വം സ്വീകരിച്ച ശേഷം അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. മുസ്ലീമിനും ബി.ജെ.പിക്കും ഇടയിലെ വിടവ് അകറ്റാൻ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുമായും അബ്ദുള്ളക്കുട്ടി കൂടിക്കാഴ്‌ച നടത്തിയിരുന്നു.