1. നെടുങ്കണ്ടം ഉരുട്ടിക്കൊല കേസിൽ പൊലീസിന് വീഴ്ച പറ്റിയതായി സ്ഥിരീകരണം. ജയിൽ, ആശുപത്റി അധികൃതർക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കും എന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. പ്റത്യേക അന്വേഷണ സംഘത്തോട് അടുത്ത മാസം 10ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡി മരണം ആവർത്തിക്കാതിരിക്കാൻ മോണിറ്ററിംഗ് സംവിധാനം കൊണ്ടുവരും. തിങ്കളാഴ്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട് എന്നും സംസ്ഥാന പൊലീസ് മേധാവി
2. അതേസമയം, കസ്റ്റഡി മരണം നേരിട്ട രാജ്കുമാറിനെ തള്ളി മന്ത്റി എം.എം.മണി. മരിച്ചയാൾ കുഴപ്പക്കാരൻ ആയിരുന്നു. മരണത്തിന് ഉത്തരവാദികൾ പൊലീസുകാർ മാത്റമല്ല. കോൺഗ്റസ് പ്റവർത്തകർ രാജ്കുമാറിന് ഒപ്പം തട്ടിപ്പ് നടത്തിയിരുന്നു. സർക്കാരിനെ പ്റതിക്കൂട്ടിലാക്കാൻ പലരും ശ്റമിക്കുന്നു എന്നും മന്ത്റിയുടെ ആരോപണം. സംഭവത്തിൽ പൊലീസിനെ പ്റതിക്കൂട്ടിലാക്കി കൂടുതൽ മൊഴികളും പുറത്ത്. രാജ് കുമാറിനെ പൊലീസ് ക്റൂരമായി മർദ്ദിച്ചു എന്ന് അമ്മ കസ്തൂരി. തെളിവെടുപ്പിന് കൊണ്ടു വന്നപ്പോൾ റൂൾത്തടി കൊണ്ട് മർദിച്ചു
3. ജീപ്പിന് പിന്നിലിട്ടും മർദ്ദിച്ചെന്ന് അമ്മയുടെ വെളിപ്പെടുത്തൽ. രാജ്കുമാറിനെ മർദിച്ച് കൊന്നത് കൈക്കൂലി നൽകാത്തതിനാലെന്ന് ഹരിത ചിട്ടിയിലെ നിക്ഷേപകൻ അരുൺ മുല്ലശേരി. രക്ഷിക്കാനായി രാജ്കുമാറിനോട് പൊലീസ് 20 ലക്ഷംരൂപ ആവശ്യപ്പെട്ടു. രാജ്കുമാറിന്റെ വീട്ടിൽ നിന്ന് പണം ശേഖരിക്കാനാണ് അർധരാത്റിയിൽ തന്നെ തെളിവെടുപ്പ് നടത്തിയത്. എന്നാൽ വീട്ടിൽനിന്ന് പണം കണ്ടെത്താൻ കഴിയാതെ വന്നതോടെ വീട്ടുകാരുടെ മുന്നിലിട്ട് ക്റൂരമായി മർദിക്കുകയായിരുന്നു. രാജ്കുമാറിന്റെ കൊലക്കേസ് തങ്ങളിൽ അടിച്ചേൽപ്പിക്കാൻ പൊലീസ് ശ്റമിക്കുന്നുവെന്ന് നാട്ടുകാർ പറയുന്നു.
4. തിരുവനന്തപുരം നെടുമങ്ങാട് നിന്ന് രണ്ടാഴ്ചയ്ക്ക് മുൻപ് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കാരാന്തല ആർ.സി പള്ളഇക്ക് സമീപത്തുള്ള വീട്ടിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ നിന്നും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അമ്മയും കാമുകനും കസ്റ്റഡിയിൽ. പത്ത് ദിവസം മുൻപ് കാണാതായ കാരാന്തല കുരിശടിയിൽ മഞ്ചുവിനെയും കാമുകൻ അനീഷിനെയും പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തത് തമിഴ്നാട്ടിൽ നിന്ന്. മഞ്ജുവിന്റെ മകൾ മീര കൊല്ലപ്പെട്ടു എന്ന സംശയം ബലപ്പെട്ട സാഹചര്യത്തിൽ ആയിരുന്നു നെടുമങ്ങാട് പൊലീസിന്റെ നടപടി
5. ഇതിനു പിന്നാലെ ഇന്നലെ രാത്റി മുഴുവൻ നീണ്ട തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. നെടുമങ്ങാട് മഞ്ച സ്വദേശിയായ മഞ്ജു ഏറെനാളായി മകൾക്കൊപ്പം താമസിക്കുക ആയിരുന്നു. മഞ്ജുവിനെയും മകളെയും കാണാൻ ഇല്ലെന്ന ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മഞ്ജുവും കാമുകനും നൽകിയ പരസ്പര വിരുദ്ധമായ മൊഴികളിൽ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മീരയുടെ മൃതദേഹം കണ്ടെത്തിയത്
6. പി.ജയരാജനെ പ്റകീർത്തിച്ച് പാർട്ടി ശക്തി കേന്ദ്റങ്ങളിൽ സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ നീക്കി. സംഭവം വാർത്തയായതിന് പിന്നാലെ ആണ് ബോർഡുകൾ നീക്കിയത്. റെഡ് ആർമി എന്ന പേരിലാണ് പാർട്ടി ശക്തി കേന്ദ്റത്തിൽ ബോർഡ് സ്ഥാപിച്ചത്. കണ്ണൂർ തളിപ്പറമ്പിൽ ആണ് ബോർഡ് വച്ചത്. ജില്ലാ കമ്മറ്റി ഇന്ന് ചേരാനിരിക്കെ ആണ് ഫ്ളക്സ് സ്ഥാപിച്ചത്. യുവത്വമാണ് നാടിന്റെ സ്വപ്നവും പ്റതീക്ഷയും, നിങ്ങൾ തളർന്നു പോയാൽ ഇവിടെ സാമൂഹ്യ വിരുദ്ധർ തഴച്ചു വളരും. എല്ലാ കെടുതികൾക്കും മീതെ നാടിന്റെ വിളക്കായ് എന്നും സൂര്യശോഭ പോലെ ജ്വലിച്ചു നിൽക്കാനാവണം' എന്നും ഫ്‌ളെക്സ് ബോർഡിൽ പറയുന്നു. ജയരാജനെ കുറിച്ച് മുഖ്യമന്ത്റിയും, പാർട്ടി സംസ്ഥാന സമിതിയിലും ഉയർന്ന പരാമർശങ്ങൾക്ക് പിന്നാലെയാണ് ബോർഡ് പ്റത്യക്ഷപ്പെട്ടിരിക്കുന്നത്.
7. രാഹുൽ ഗാന്ധിക്കൊപ്പം ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൂടുതൽ നേതാക്കൾ. പരാജയത്തിന്റെ ഉത്തരവാദിത്തം എല്ലാവർക്കും ഉണ്ടെന്ന് വ്യക്തമാക്കി ആണ് നേതാക്കളുടെ നീക്കം. സമ്മർദ്ദം ശക്തമായിട്ടും രാജിയിൽ ഉറച്ച് നിൽക്കുകയാണ് രാഹുൽ ഗാന്ധി. മാസം ഒന്ന് കഴിഞ്ഞിട്ടും രാഹുൽ ഗാന്ധിയുടെ കോൺഗ്റസ് അധ്യക്ഷ പദവിയിൽ നിന്നുള്ള രാജി പ്റഖ്യാപനം ഉണ്ടാക്കിയ പ്റതിസന്ധിക്ക് പരിഹാരം കാണാനായിട്ടില്ല
8. കഴിഞ്ഞ ദിവസം സോണിയാ ഗാന്ധി വിളിച്ച ലോക്സഭ എം.പിമാരുടെ യോഗത്തിലും രാഹുൽ രാജിയിൽ ഉറച്ച് നിൽക്കുന്നതായി അറിയിച്ചതോടെ ആണ് കൂടുതൽ നേതാക്കൾ രാജി വക്കാൻ തീരുമാനിച്ചത്. പി.സി.സി അധ്യക്ഷൻമാർ, വർക്കിംഗ് പ്റസിഡന്റുമാർ, സെക്റട്ടറിമാർ, യൂത്ത് കോൺഗ്റസ് മഹിള കോൺഗ്റസ് സേവാദൾ നേതാക്കൾ, വിവിധ സെല്ലുകളുടെ തലവൻമാർ അടക്കമുള്ളവരാണ് രാജി കത്ത് നൽകിയിട്ടുള്ളത്. നിയമസഭ തിരഞ്ഞെടുപ്പുകൾ അടുത്തെത്തിയ സാഹചര്യത്തിൽ പ്റതിസന്ധി നീട്ടികൊണ്ട് പോകാൻ ആകില്ലെന്ന വിലയിരുത്തലാണ് നേതാക്കളുടെ നീക്കത്തിന് പിന്നിൽ
9. അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ പണിമുടക്കിനെ തുടർന്ന് വരുമാന നേട്ടവുമായി കെ.എസ്.ആർ.ടി.സി. ബംഗളൂരുവിലേക്കും മൈസൂരിലേക്കുമുള്ള സർവീസുകളിൽ നിന്നാണ് പ്റധാനമായും അധിക വരുമാനം ലഭിക്കുന്നത്. ആവശ്യത്തിന് അനുസരിച്ച് കൂടുതൽ സർവീസുകൾ നടത്താനും ധാരണയുണ്ട്. അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ പണിമുടക്കിയതോടെ കോഴിക്കോട് നിന്നും ദിനം പ്റതി ബംഗളൂരുവിലേക്കും മൈസൂരിലേക്കും രണ്ട് വീതം അധിക ബസുകളാണ് കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തിയത്