തന്റെ പേര് ഗൂഗിൾ ചെയ്ത് നോക്കാൻ ഒരാളോട് പറഞ്ഞിട്ടുണ്ടെന്ന് ചലച്ചിത്ര താരം ആസിഫലി. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്. കുടുംബത്തോടൊപ്പം ആവധി ആഘോഷിക്കാൻ ശ്രീലങ്കയിൽ പോയപ്പോഴാണ് സംഭവം. ഒരു റിസോട്ടിൽ റൂമെടുത്ത് ആഘോഷിക്കുന്നതിനിടെ അവിടത്തെ ജീവനക്കാരൻ വന്ന് ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഷോകാണിച്ചു അപ്പോഴാണ് തന്റെ പേര് ഗൂഗിൾ ചെയ്ത് നോക്കാൻ ഒരാളോട് പറഞ്ഞതെന്നും, അതൊരു ചീപ്പ് ഷോയായിരുന്നെന്നും ആസിഫലി പറഞ്ഞു.
തനിക്ക് ദുൽഖറിനോടും നിവിനോടുമൊക്കെ അസൂയ തോന്നിയിട്ടുണ്ടെന്നും, താൻ അഭിനയിക്കാത്ത ഹിറ്റായ എല്ലാ ചിത്രത്തിലെ നായകന്മാരോടും അസൂയ തോന്നാറുണ്ടെന്നും ആസിഫലി പറഞ്ഞു. ആസിഫലി നായകനായ കക്ഷി അമ്മിണിപ്പിള്ള തീയേറ്ററിൽ ഹൗസ്‌ഫുള്ളായി ഓടിക്കൊണ്ടിരിക്കുകയാണ്. സിനിമയ്‌ക്ക് വേണ്ടി 22 കിലോ കൂട്ടി തന്നെ ഞെട്ടിച്ച നായിക ഷിബിലയേയും ആസിഫലി അഭിനന്ദിച്ചു.