accident

പാലക്കാട്: വാളയാറിൽ കണ്ടയ്‌നർ ലോറിയും മാരുതി വാനും കൂട്ടിയിടിച്ച് അഞ്ച് മരണം. നിരവധി പേർക്ക് പരിക്കേറ്റു. കോയമ്പത്തൂർ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. എട്ടിലധികം പേർക്ക് പരിക്കേറ്റിട്ടുള്ളതായാണ് വിവരം. പരിക്കേറ്റവരെ തീവ്രപരിചരണ വിഭാഗത്തിലൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മാരുതി ഒമ്‌നി വാൻ ഇടിക്കുകയായിരുന്നു. കോയമ്പത്തൂരിലേക്ക് ഇവർ പോകുന്ന വഴിയാണ് അപകടമുണ്ടായത്. അമിവേഗമാണ് അപകടകാരണമെന്നാണ് കരുതുന്നത്. വാളയാറിനടുത്ത് 14ാം മൈലിൽ ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടമുണ്ടായത്.

അപകടത്തിൽ പെട്ട എല്ലാവരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ചുപേർ മരിക്കുകയായിരുന്നു. മരിച്ചവരിൽ മൂന്ന് കുട്ടികളും, ഒരു സ്ത്രീയും ഡ്രൈവറുമാണ് ഉള്ളത്.