ഇന്ന് രാവിലെ മുതൽ നല്ല മഴയായിരുന്നു. മഴ അൽപ്പം ഒന്ന് തോർന്നതും, വീട്ടുടമ വീട്ടുമുറ്റത്തേക്കിറങ്ങി. അപ്പോഴാണ് ആ കാഴ്ച. മുറ്റത്തെ തെങ്ങിന് താഴെയുള്ള മൺതിട്ടയിലെ മാളത്തിൽ ഒരു മൂർഖൻ പാമ്പ് കയറിപോകുന്നു. ഉടൻ തന്നെ ഒരു വലിയ കല്ല് കൊണ്ട് മാളം അടച്ചു. എന്നിട്ട് വാവയെ വിളിച്ചു. തിരുവനന്തപുരം, പോത്തൻകോട്, കാവ്വിളയിലെ ഒരു വീട്ടിലാണ് സംഭവം. ഉടൻ തന്നെ വാവ സ്ഥലത്തേക്ക് എത്തി.
തെങ്ങിന്റെ മൂട്ടിലായതിനാൽ മണ്ണ് മാറ്റിയാൽ തെങ്ങ് മറിയാൻ സാധ്യതയുണ്ട്. അതിനാൽ അടുത്തുള്ള ആദ്യത്തെ രണ്ട് വീട്ടുകാരുടെയും സമ്മതം വാങ്ങി. മണ്ണ് മാറ്റാൻ തുടങ്ങി. കുറച്ച് മണ്ണ് മാറ്റിയപ്പോൾ തന്നെ മൂർഖന്റെ വാല് കണ്ടു. വിചാരിച്ചതു പോലെ പണി എടുക്കേണ്ടി വന്നില്ല. അല്പസമയത്തിനകം പാമ്പിനെ പിടികൂടി. അതിന് ശേഷം, ശ്രീകാര്യത്തിനടുത്തുള്ള ഒരു വീട്ടിലാണ് എത്തിയത്. ഇവിടെ ഒരു കുഞ്ഞ് മൂർഖനെ ബക്കറ്റ് കൊണ്ട് അടച്ച് വെച്ചിരിക്കുന്നു. ഇപ്പോൾ മൂർഖന്റെ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തേക്ക് പോകുന്ന സമയമാണ്.
അതിനാൽ ഒത്തിരി മൂർഖൻ കുഞ്ഞുങ്ങളെ വാവ ഇപ്പോൾ പിടികൂടുകയാണ്. എന്തായാലും ബക്കറ്റ് മാറ്റി മൂർഖൻ കുഞ്ഞിനെ പുറത്തെടുത്തു. ചെറുതാണെങ്കെലും വാവയുടെ കൈയ്യിൽ കടിക്കാനുള്ള അതിന്റെ സ്രെമം നോക്കി നിന്നവർക്ക് പുതിയൊരു കാഴ്ചയായിരുന്നു. ഇനിയും പാമ്പ് കാണും എന്ന് വീട്ടുകാർക്ക് സംശയം. ആ സംശയം തീർക്കാൻ തന്നെ വാവ തീരുമാനിച്ചു. കുറച്ച്‌നേരത്തെ തിരച്ചിലിനൊടുവിൽ വാവയുടെ മുന്നിൽ പുതിയൊരു പാമ്പ്, മൂർഖനല്ല. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ പുതിയ ഈ എപ്പിസോഡ്.