ചേരുവകൾ
ആട്ടിറച്ചി : 800 ഗ്രാം,
കഷണങ്ങളാക്കിയത്
ഉണക്കമുളക് : 15 എണ്ണം, 10 മിനിറ്റ് ചൂട് വെള്ളത്തിൽ കുതിർത്തരച്ചത്.
എണ്ണ : അരക്കപ്പ്
ഏലയ്ക്ക : 4 എണ്ണം
സവാള : 4 എണ്ണം,
ചെറുകഷണങ്ങൾ
ഗ്രാമ്പൂ : 4
കറുവപ്പട്ട : 1 നീളത്തിൽ
ഉള്ളി അരച്ചത് : 2 ടേ. സ്പൂൺ
വെളുത്തുള്ളി : രണ്ടര ടേബിൾ സ്പൂൺ
മല്ലിപ്പൊടി : 1 സ്പൂൺ
മുളകുപൊടി : 1 ടീസ്പൂൺ
ജീരകപൊടി : 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി : അര ടീസ്പൂൺ
ഉപ്പ് : പാകത്തിന്
തൈര് : മുക്കാൽ കപ്പ്
വറുത്തിടാൻ : നെയ്യ് 2 ടേ. സ്പൂൺ
വെളുത്തുള്ളി : 8 അല്ലി
ചെറുതായരിഞ്ഞത്.
ഗ്രാമ്പൂ : 2 എണ്ണം
തയ്യാറാക്കുന്നവിധം
എണ്ണ ഒരു പാനിൽ ഒഴിച്ച് ചൂടാക്കുക. ഏലയ്ക്കാ, ഗ്രാമ്പൂ, പട്ട എന്നിവയിട്ട് ഒരു മിനിറ്റ് വറക്കുക. സവാള അരിഞ്ഞതിട്ട് ബ്രൗൺ നിറമാകുംവരെ വറുക്കുക. ആട്ടിറച്ചി കഷണങ്ങൾ ഇട്ട് 4-5 മിനിറ്റ് വഴറ്റുക. മുളകുപൊടിയിട്ട് ഇളക്കുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റുകൾ ചേർത്തിളക്കുക. 2-3 മിനിറ്റ് വഴറ്റി ജീരകപ്പൊടിയും മല്ലിപ്പൊടിയും മഞ്ഞളും ആയി ചേർത്തിളക്കുക. 15 ചരടൻ മുളക് ചൂടുവെള്ളത്തിൽ പത്തു മിനിറ്റ് കുതിർത്ത് നന്നായരച്ച് ഇതിൽ ചേർക്കുക. ഉപ്പിടുക. ഇറച്ചിക്കഷണങ്ങളിൽ തൈര് മിശ്രിതം ഒഴിച്ച് നന്നായി പിടിച്ച് 5-7 മിനിറ്റ് നന്നായി വഴറ്റുക. എണ്ണ വേർതിരിക്കുമ്പോൾ രണ്ടു കപ്പ് വെള്ളമൊഴിച്ച് തിളപ്പിക്കുക. 40 മിനിറ്റടച്ച് ചെറുതീയിൽ വയ്ക്കുക. ഇടയ്ക്കൊന്നിളക്കുക. മയമാകും വരെ വേവിക്കുക. ഒരു ചെറുപാനിൽ നെയ്യൊഴിച്ച് ചൂടാക്കുക. വെളുത്തുള്ളിയും ഗ്രാമ്പൂവും ഇട്ട് വറക്കുക. മണം വന്നു തുടങ്ങുമ്പോൾ വാങ്ങി ഇറച്ചിക്കറിയിൽ ചേർക്കുക. വിളമ്പുന്ന നേരെ വരെ അടച്ച് വയ്ക്കുക. ചോറ്, പറാത്ത എന്നിവയ്ക്കൊപ്പം വിളമ്പാം.